വിമന്‍സ് കാബിനറ്റ് നടത്തി
Posted on: 03 May 2015
മാവൂര്‍: കുറ്റിക്കടവ് ശാഖാ മുസ്ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായി വിമന്‍സ് കാബിനറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ. ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. അഡ്വ. ലൈല അഷ്റഫ്, സുലൈഖ കാവാട്ട്, കെ. ഫാത്തിമ സുഹ്റ, ഖദീജ കരീം, വി.കെ. ഷരീഫ, പി.ടി. ഉനൈസ എന്നിവര്‍ പ്രസംഗിച്ചു.