വ്യാപാരികളെ പുനരധിവസിപ്പിക്കണം

Posted on: 03 May 2015



കൊയിലാണ്ടി: പഴയ കൊയിലാണ്ടി ബസ്സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്നതിനുമുമ്പ് നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. സി. സുനില്‍ പ്രകാശ്, കെ.കെ. ഫാറൂഖ്, ഇ. രവി, പൂവളപ്പില്‍ ബാലന്‍, വി.വി. വിനോദ്, ബാലകൃഷ്ണന്‍ ദീപ്തി, എന്‍.കെ. കുഞ്ഞിക്കേളപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


More News from Kozhikode