ഭാഗവത സപ്താഹയജ്ഞം
Posted on: 03 May 2015
കൊയിലാണ്ടി: നമ്പ്രത്തുകര പുതിയ തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മാത്ര സുന്ദരേശന് പുനലൂരാണ് യജ്ഞാചാര്യന്‍.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. ഒ.കെ. സുരേഷ്, കുയ്യോടി ദാമോദരന്‍ നായര്‍, കുറ്റിയാപ്പുറത്ത് ബാലകൃഷ്ണന്, കാവുതേരി പ്രേംരാജ്, കരുണന് എന്നിവര്‍ പ്രസംഗിച്ചു. നാലിന് സമൂഹ മൃത്യുഞ്ജയ ഹോമം, അഞ്ചിന് രുക്മിണി സ്വയംവര ഘോഷയാത്ര എന്നിവ ഉണ്ടാകും.