റോട്ടറി ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു
Posted on: 03 May 2015
കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍സിറ്റിയുടെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ബ്രിട്ടാസിനും ചിത്രകാരന് ഫ്രാന്‍സിസ് കോടംകണ്ടത്തിനും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. ശ്രീധരന്നമ്പ്യാര് അവാര്‍ഡ് സമ്മാനിച്ചു.
റോട്ടറി സൈബര്‍സിറ്റി പ്രസിഡന്റ് ടി.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനാഫ് പാലക്കണ്ടി, ഡോ. സി.എം. അബൂബക്കര്‍, കെ.പി. കൃഷ്ണന്, ഡോ. സേതു, ആര്.പി. സാലി, മെഹറൂഫ് മണലൊടി, ശാലിനിപാട്ടത്തില്, എ.എം. ആഷിക്, ഡോ. ഇഹസാന് എന്നിവര്‍ സംസാരിച്ചു.