സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രഖ്യാപനസമ്മേളനം

Posted on: 02 Apr 2015കൊടുവള്ളി: മര്‍ക്കസിനു കീഴില്‍ കൊടുവള്ളിയില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങളുടെ പ്രഖ്യാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. മുഹമ്മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. മര്‍ക്കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു. എം.എല്‍.എ.മാരായ വി.എം. ഉമ്മര്‍, അഡ്വ. പി.ടി.എ. റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പി. ബഷീര്‍, യു.കെ. അബൂബക്കര്‍, ടി.പി.സി. മുഹമ്മദ്, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, സി.എം. യൂസുഫ് സഖാഫി, എം. അബ്ദു എന്നിവര്‍ പ്രസംഗിച്ചു. വി.പി. നാസര്‍ സഖാഫി സ്വാഗതവും ഡോ. അബൂബക്കര്‍ നിസാമി നന്ദിയും പറഞ്ഞു.


More News from Kozhikode