സുന്നി വിദ്യാഭ്യാസ ബോര്‍ഡ് : കാന്തപുരം പ്രസിഡന്റ്‌

Posted on: 03 Mar 2015കോഴിക്കോട്: സമസ്തകേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെയും ജനറല്‍ സെക്രട്ടറിയായി ചിത്താരി കെ.പി. ഹംസ മുസ്ല്യാരെയും തിരഞ്ഞെടുത്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.എം.എസ്. തങ്ങള്‍, പി.ടി. അബ്ദുള്‍ഖാദിര്‍ മുസ്ല്യാര്‍, കെ.കെ. അഹമ്മദ് കുട്ടി മുസ്ല്യാര്‍, സയ്യിദ് അബ്ദുള്‍ ഫത്താഹ് ആവോലം, സി. മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി, പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, വി.പി.എം. വില്ല്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.


More News from Kozhikode