കുഴഞ്ഞുവീണ് മരിച്ചു
ബാലുശ്ശേരി: കര്‍ഷകത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ കാക്കൂര്‍ രാമല്ലൂര്‍ പതിനൊന്നേ നാലിലെ കൈലൊടിയില് നെല്ലാളന് (76) ആണ് മരിച്ചത്. കൊല്ലിക്കരതാഴം പാടശേഖരത്തിലെ കുന്നുമ്മല്താഴത്ത് നിലമൊരുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെതന്നെ മറ്റുതൊഴിലാളികള്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: കല്യാണി. മക്കള്‍: അജിത, ശിവദാസന്‍, മനോജ്. മരുമക്കള്‍: വേലായുധന് (കാക്കൂര്‍), ഷൈനി, സുഷമ.
മുഹമ്മദ് ബഹ്രി
ഫറോക്ക്: ഒളവണ്ണ മാത്തറയില്നിന്ന് വിവാഹംചെയ്ത ഇറാന് ബന്ദ്രബാദ് സ്വദേശി മുഹമ്മദ് ബഹ്രി (85) ഇറാനില്‍ അന്തരിച്ചു. ഭാര്യ: വി.ടി. സുബൈദ. മക്കള്‍: അബ്ദുള്‍ഹാദി, അയ്യൂബ്, അഹമ്മദ് അര്‍ഷാദ്.
കല്യാണി
കുന്ദമംഗലം: മുറിയനാല്‍ തൊള്ളാംപാറയില് മൂത്തോറന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു. മക്കള്‍: പങ്കജാക്ഷന്, തങ്കമണി, പരേതയായ ശോഭന, വിമലകുമാരി (കോഴിക്കോട് കോര്പ്പറേഷന്), സത്യഭാമ. മരുമക്കള്‍: ഗോപാലന്, മനോഹരന്, ഭാസ്കരന്.
പാത്തു ഹജ്ജുമ്മ
വില്യാപ്പള്ളി: മയ്യന്നൂര്‍ മുണ്ട്യാട്ട് പി.ടി.കെ. പാത്തു ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: ആയിഷ, അബ്ദുള്‍കരീം, അബ്ദുള്‍ലത്തീഫ്, കുഞ്ഞബ്ദുല്ല (കുവൈത്ത്). മരുമക്കള്‍: വരയാലില്‍ മൊയ്തുഹാജി (മിന്‍ത്വഖ താലൂക്ക് സെക്രട്ടറി, ജന. സെക്രട്ടറി എം.ഇ.എസ്. കോളേജ് വില്യാപ്പള്ളി), അലീമ കുനിങ്ങാട്, സൗദ തീക്കുനി, ജുവൈരിയ പൊന്മേരിപറമ്പില്.
നാരായണി
പയ്യോളി: ചിങ്ങപുരം സി.കെ.ജി. സ്കൂളിലെ അധ്യാപികയായിരുന്ന പറമ്പത്ത് നാരായണി (93) അന്തരിച്ചു. മക്കള്‍: ശ്രീധരന്, ലക്ഷ്മി (റിട്ട. ക്ലാര്‍ക്ക്, സി.കെ.ജി. സ്കൂള്‍), ബാലകൃഷ്ണന്, നാരായണന്. മരുമക്കള്‍: ബേബി, ബാലാമണി, ലക്ഷ്മി, പരേതനായ പത്മനാഭന്. സഞ്ചയനം തിങ്കളാഴ്ച
കുട്ടന് എഴുത്തച്ഛന്
വാളവയല്‍: പാപ്ലശ്ശേരി അമരമ്പറ്റ കുട്ടന് എഴുത്തച്ഛന് (87) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: കുട്ടിശങ്കരന്, സുലോചന, രാമചന്ദ്രന്, വത്സല, ശ്രീധരന്, പുഷ്പ, ശോഭന, അജിത, സച്ചിദാനന്ദന്, പരേതയായ രാധ. മരുമക്കള്‍: ചന്ദ്രിക, അപ്പു, ശാന്ത, വേണുഗോപാലന്‍ (ഉണ്ണി), ഉഷ, ഭാസ്കരന്, സുഭാഷ്, ശ്രീധരന്, സുനിത. സഹോദരന്: കുമാരന്.
റോസിലി
അത്തോളി: അന്നശ്ശേരി കോമശ്ശേരി പരേതനായ ലാസറിന്റെ മകള്‍ റോസിലി (77) അന്തരിച്ചു. സഹോദരങ്ങള്‍: യേശുമിത്രന്‍, എമിലി, മേരി.
നാരായണി
പേരാമ്പ്ര: രാമല്ലൂര്‍ കുട്ടിപ്പറമ്പില്‍ രാഘവന്റെ ഭാര്യ നാരായണി (61) അന്തരിച്ചു. മക്കള്‍: സുരേഷ്, പ്രസന്ന. മരുമക്കള്‍: റീന (കൂത്തുപറമ്പ്), രവീന്ദ്രന്. അമ്മ: മാണിക്യം. സഹോദരങ്ങള്‍: കേളപ്പന്, കല്യാണി, ഭാസ്കരന്, കുഞ്ഞിരാമന്, ബാലകൃഷ്ണന്, കുഞ്ഞിക്കണ്ണന്.
ദില്‍ന
കൊയിലാണ്ടി: കൊല്ലംപറമ്പത്ത് ശിവന്റെ മകള്‍ ദില്‍ന (22) അന്തരിച്ചു. മാതാവ്: മല്ലിക. സഹോദരന്: ആദര്‍ശ്.
മൊയ്തീന്
കൊയിലാണ്ടി: പുളിയഞ്ചേരി സ്കൂള്പറമ്പില് മൊയ്തീന് (65) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: നൗഷാദ് (കുവൈത്ത്), മുംതാസ്, മുനീര്‍, അന്‍സാര്‍, മുബീന. മരുമക്കള്‍: ഇസ്മയില്‍, സിറാജ്, ഷരീഫ, സജിത, സാഹിറ.
സജിത
വളയം: കല്ലുനിരപറമ്പത്ത് സജിത (35) അന്തരിച്ചു. ഭര്‍ത്താവ്: സുരേന്ദ്രന്. മക്കള്‍: സജിന്‍ലാല്‍, സൂര്യനന്ദ, സൗരവ് . അമ്മ: സരോജിനി. അച്ഛന്: ചാത്തു.
മാണിക്കം
തിരുവള്ളൂര്‍: എടത്തുംകരയിലെ അമ്പിടാട്ടില്‍ മീത്തല്‍ മാണിക്കം (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയാത്തന്. മക്കള്‍: ദേവി, നാരായണി, രജനി. മരുമക്കള്‍: കണ്ണന് (തിരുവള്ളൂര്‍), രവീന്ദ്രന് (കണ്ണൂര്‍), പരേതനായ മഠത്തില്കുനിയില് കണ്ണന്.
നാരായണി അമ്മ
ചിങ്ങപുരം: പരേതനായ ചാത്തോത്ത് ഗോവിന്ദന് നായരുടെ ഭാര്യ പറമ്പത്ത് നാരായണി അമ്മ (93-റിട്ട. അധ്യാപിക, സി.കെ.ജി.എം. എച്ച്.എസ്.എസ്., ചിങ്ങപുരം) അന്തരിച്ചു. മക്കള്‍: സി.എം. ശ്രീധരന് (റിട്ട. എയര്‍ഫോഴ്സ്), സി.എം. ലക്ഷ്മി (റിട്ട. ക്ലാര്‍ക്ക്, സി.കെ.ജി.എം.എച്ച്.എസ്.എസ്. ചിങ്ങപുരം), സി.എം. ബാലകൃഷ്ണന് (സലാല), സി.എം. നാരായണന് (റിട്ട. എയര്‍ഫോഴ്സ്). മരുമക്കള്‍: ലക്ഷ്മി (കീഴ്പ്പയ്യൂര്‍), ബേബി (ചങ്ങനാശ്ശേരി), ബാലാമണി (കാരയാട്). സഹോദരിമാര്‍: അമ്മാളുഅമ്മ നടുക്കണ്ടി (തിക്കോടി), ജാനകിഅമ്മ മാക്കുറ്റിശ്ശേരി (മരളൂര്‍). സഞ്ചയനം: തിങ്കളാഴ്ച.
രാജന്
മുണ്ടക്കല്‍: അരിപറമ്പത്ത് പരേതനായ അപ്പുക്കുട്ടിയുടെ മകന് രാജന് (67-റിട്ട.കെ.എസ്.ആര്.ടി.സി.) അന്തരിച്ചു. ഭാര്യ: റീജ. മക്കള്‍: ജിന്‍സി, റിന്‍സി, ലിന്‍സി (ജി.എല്‍.പി. സ്കൂള്‍, മുണ്ടക്കല്‍). മരുമക്കള്‍: ഷാജി പാലാഴി. അജേഷ് വെസ്റ്റ്ഹില്‍. സഹോദരങ്ങള്‍: രവീന്ദ്രന് (ബി.എസ്.എന്‍.എല്‍), മോഹന്‍ദാസ് (ഐ.എന്‍.ടി.യു.സി. പെരുവയല്‍ മണ്ഡലം), വിശ്വനാഥന്, സജീവ്, സുലോചന, ലീല, വസന്ത, മിനി. ശവസംസ്കാരം ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍. നേത്രദാനം നടത്തി.
എന്‍. സോമരാജക്കുറുപ്പ്
കോഴിക്കോട്: തിരുത്തിയാട് ശ്രീലക്ഷ്മിയില്‍ (കൈപുറത്ത്പറമ്പ്) എന്‍. സോമരാജക്കുറുപ്പ് (73-റിട്ട. എ.എസ്.ഐ.) അന്തരിച്ചു. ഭാര്യ: സരളാദേവി. മക്കള്‍: ഷീജ സുരേഷ് (അധ്യാപിക, ജെ.ഡി.ടി.), സജീഷ് (ബിസിനസ്സ്). മരുമക്കള്‍: സുരേഷ് കുറുവയില്‍ (ഫാഷന്‍ ഡിസൈനര്‍), ഡോ. ഉഷ (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്). ശവസംസ്കാരം ഞായറാഴ്ച പകല്‍ 12 മണിക്ക് മാവൂര്‍റോഡ് ശ്മശാനത്തില്‍.
ശാരദ
മാറാട്: സാഗരസരണി പരേതനായ കോട്ടുപുറത്ത് ആണ്ടിക്കുട്ടിയുടെ ഭാര്യ ശാരദ (83) അന്തരിച്ചു. മക്കള്‍: മോഹനന്, മനോഹരന്, സുരേശന്. മരുമക്കള്‍: സുമതി, രേണുക, മീറ. സഹോദരങ്ങള്‍: ലീല, സുശീല. സഞ്ചയനം ബുധനാഴ്ച.
അഹമ്മദ്ഹാജി
നാദാപുരം: ദീര്‍ഘകാലം ഖത്തറില്‍ ജോലിചെയ്ത വളയം എലമ്പറ്റം കണ്ടിയില്‍ അഹമ്മദ്ഹാജി (80) അന്തരിച്ചു. ഭാര്യ: ആയിശു. മക്കള്‍: അബ്ദുല്ല വളയം, മൊയ്തു (ഇരുവരും ബിസിനസ്, ഖത്തര്‍), മറിയം, ജമീല, സമീറ, നഫീസ. മരുമക്കള്‍: റസീന ചെറുമോത്ത്, റമീസ ഓര്‍ക്കാട്ടേരി, അബ്ദുല്ല തൂവ്വക്കുന്ന്, മൂസ്സ കുയ്തേരി, റഹീം വിളക്കോട്ടൂര്‍, നിസാര്‍ കുമ്മങ്കോട്.
അമ്മദ്
നാദാപുരം : പാറക്കടവ് പൊന്നത്ത് അമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: റംല, ജമീല, റഫീഖ്, നസീറ. മരുമക്കള്‍: ലത്തീഫ് ദേവര്‍കോവില്‍, ലത്തീഫ് നാദാപുരം, നാദിറ കല്ലേരി.
സരോജിനിഅമ്മ
വളയം: പരേതനായ കനവത്താങ്കണ്ടി ഗോപാലന് നമ്പ്യാരുടെ ഭാര്യ കുനിയില്‍ ജി. സരോജിനിയമ്മ (85) അന്തരിച്ചു. മക്കള്‍: ജി. അശോകന് (നാദാപുരം പോലീസ് കണ്ട്രോള് റൂം), ജി. പ്രഭാവതി, ജി. ജയലക്ഷ്മി, പരേതനായ പ്രഭാകരന്. മരുമക്കള്‍: പി. രവി, ധനഞ്ജയന് നമ്പ്യാര്‍ (റിട്ട.എസ്.ഐ.), കെ.പി. ജയശ്രീ (ഓര്‍ക്കാട്ടേരി). സഹോദരങ്ങള്‍: കമലാക്ഷിയമ്മ, ജനാര്ദനന് നമ്പ്യാര്‍, കോമളവല്ലി, പരേതരായ പത്മനാഭന് നമ്പ്യാര്‍, തങ്കമ്മ അമ്മ, പ്രേംദാസ്. സഞ്ചയനം ചൊവ്വാഴ്ച.
സോമനാഥന്
അഴിയൂര്‍: കോറോത്ത് റോഡിലെ വലിയമുറ്റത്ത് ഒതയോത്ത് സോമനാഥന് (62) അന്തരിച്ചു. കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറാണ്. ഭാര്യ: പുഷ്പലത (അങ്കണവാടി വര്‍ക്കര്‍). മക്കള്‍: െഷജിന, ഷെമിന. മരുമക്കള്‍: സതീശന് (വെള്ളികുളങ്ങര), ഷാജി (ചൊക്ലി).
കുമാരന്
കുരിക്കിലാട്: എടയത്ത് താഴകുനിയില്‍ താമസിക്കും മൊട്ടേമ്മല്‍ കുമാരന് (80) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഭാസ്കരന്, ഗീത, റീജ, ഗിരിജ. മരുമക്കള്‍: ബാലന് (ചെന്നൈ), മനോഹരന് (ചെന്നൈ), ബാബു (വേളം), വസന്ത. സഞ്ചയനം ബുധനാഴ്ച.
തെരുവുനായയെ തട്ടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കോടഞ്ചേരി: കുന്ദമംഗലത്ത് ഓട്ടോറിക്ഷ തെരുവ് നായയെ തട്ടിമറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കോടഞ്ചേരി വേളങ്കോട് സ്വദേശി വെട്ടിച്ചിറയില്‍ ജെയ്മോന് (ജെന്സന് -36) അന്തരിച്ചു. ഓട്ടോറിക്ഷാ യാത്രക്കാരായ ചെങ്ങനാനിക്കല് അഫ്രേം (69), ഭാര്യ ത്രേസ്യ (66), മരുമകള്‍ ബിന്‍സി (38) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിച്ചിറ മര്‍ക്കോസിന്റെയും ആനിയമ്മയുടെയും മകനാണ് ജെയ്മോന്. ഭാര്യ: ജിന്‍സി. മക്കള്‍: ഡോണ്‍, അച്ചു. സഹോദരന്: ജിനേഷ് (കേരള പോലീസ്). ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് വേളങ്കോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കര്‍ണാടക സ്വദേശികള്‍ മുങ്ങിമരിച്ചു
കൊയിലാണ്ടി: കര്‍ണാടകത്തില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തിയ മൂന്നുപേര്‍ കാപ്പാട് കടലില്‍ മുങ്ങിമരിച്ചു.
ബെംഗളൂരു സ്വദേശി ആര്.വി. വെങ്കിടേഷ് (51), മൈസൂര്‍ രാമകൃഷ്ണ നഗര്‍ സ്വദേശി എന്‍.എസ്. വെങ്കിട്ട നാരായണ്‍ (50), മകനും ബ്ലാഗ്ലൂരിലെ സോഫ്റ്റ്വേര്‍ എന്‍ജിനീയറുമായ ഇന്ദുധര്‍(24) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അത്യാഹിതം ഉണ്ടായത്.
ഇരുപത് പേരായിരുന്നു ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. കാപ്പാട് ഗാമാ സ്തൂപത്തിന് സമീപമുള്ള പുളിമുട്ടിനു അടുത്ത് സംഘത്തിലുള്ളവര്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇന്ദുധര്‍ ആദ്യം തിരയില്‍പ്പെട്ടു. തുടര്‍ന്ന്, രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വെങ്കിട്ടനാരായണനും വെങ്കിടേശും അപകടത്തില്‍പ്പെട്ടത്.
നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശാന്ത
നന്മണ്ട: കൂളിപ്പൊയിലിലെ ചെത്തുതൊഴിലാളി പരേതനായ നെല്ലിക്കുന്നുമ്മല്‍ ഗംഗാധരന്റെ ഭാര്യ ശാന്ത (58) അന്തരിച്ചു. മക്കള്‍: ജിനീഷ്, ജിജീഷ് (ചെത്തുതൊഴിലാളി), ജിഷ. മരുമക്കള്‍: അശോകന് (കരുമല), ബിനിഷ, ലീന. സഞ്ചയനം വ്യാഴാഴ്ച.
ഉമ്മിണി
നരിക്കുനി: ഒടുപാറ തെക്കെപുറായില്‍ പരേതനായ എരേയിയുടെ ഭാര്യ ഉമ്മിണി (72) അന്തരിച്ചു. മക്കള്‍: ടി.പി. ഭാസ്കരന്, ശ്രീദേവി, വിലാസിനി, ശ്രീധരന്, രമേശ്. മരുമക്കള്‍: കെ. അശോകന് പാലത്ത് (കൃഷിവകുപ്പ്), സത്യന് (ഇയ്യാട്). സഹോദരങ്ങള്‍: ബാലന് കെ.ടി., കുട്ടിമാളു, പരേതരായ കടുങ്ങോന്‍ (റിട്ട. സൂപ്രണ്ട്, ആര്.ടി. ഓഫീസ്, വയനാട്), ദാമോദരന്‍ (റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്).
ചോയി
ചെറുകുളത്തൂര്‍: മലയമ്മ മാടാരി തെക്കെതൊടികയില്‍ ചോയി (90) അന്തരിച്ചു. ഭാര്യ: പരേതയായ ഉണ്ണൂലി. മക്കള്‍: ഹരിദാസന്, ലീല. മരുമകള്‍: ദീപ്തി.
രാജന്
നാദാപുരം: വണ്ണാംകണ്ടിയില് കല്ലേരി രാജന് (49) അന്തരിച്ചു. നാദാപുരം ടൗണില്‍ ലോട്ടറി ഏജന്‍സി നടത്തിയിരുന്നു. ഭാര്യ: ഗൗരി. അച്ഛന്: കണ്ണന്. അമ്മ: ലീല. സഹോദരങ്ങള്‍: അജിത (കായക്കൊടി), ഷീബ (മാടപ്പീടിക), അജിത്.
കോയട്ടി
മടവൂര്‍: കളരിക്കണ്ടിയിലെ പന്തലങ്ങല്‍ കോയട്ടി (95) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: ഖദീജ, കുഞ്ഞാമു, മമ്മിക്കോയ, അലീമ, കോയാമു, മുഹമ്മദ്, അഷ്റഫ് (മലേഷ്യ). മരുമക്കള്‍: അബ്ദുള്ള (എരഞ്ഞിക്കോത്ത്), മൊയ്തീന്‍കോയ (മടവൂര്‍ മുക്ക്), ആമിന, ഹഫ്സത്ത്, സുബൈദ, നദീറ. ഫബിന.
എം.കെ. മൊയ്തീന്‍കുട്ടി
എകരൂല്‍: മുന്‍ കെ.എസ്.ഇ.ബി. വര്‍ക്കര്‍ ഇയ്യാട് മഞ്ഞമ്പ്രമലയില് എം.കെ. മൊയ്തീന്‍കുട്ടിഹാജി (72) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കള്‍: മുഹമ്മദലി സഖാഫി, മുജീബ്, അബ്ദുസ്സലാം, ഹഫ്സ, സുമയ്യ.
പാര്‍വതിഅമ്മ
കൊയിലാണ്ടി: അരിക്കുളം ഇരുളാട്ടുമീത്തല് പാര്‍വതിഅമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുട്ടികൃഷ്ണന് കിടാവ്. മക്കള്‍: കല്യാണിക്കുട്ടിഅമ്മ, നാണിക്കുട്ടി, മാധവി, രാമചന്ദ്രന്, സരോജിനി. മരുമക്കള്‍: കരുണാകരന് നായര്‍ (കോഴിക്കോട്), അപ്പുനായര്, രാധ, ബാലകൃഷ്ണന് (കുന്നോത്ത്മുക്ക്).
ദാമോദരന്‍
ചേമഞ്ചേരി: പൂക്കാട്-പെരുവയല്‍കുനി ഒ.കെ. ദാമോദരന്‍ (67) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ബിന്ദു, രമണി, റീന. മരുമക്കള്‍: ബാലകൃഷ്ണന്, സുരേഷ്ബാബു (സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, എറണാകുളം), മനോജ്.
പത്മിനി
കൊയിലാണ്ടി: സ്വാതന്ത്ര്യസമര സേനാനി പരേതനായ കുറുവങ്ങാട് കേളോത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ പത്മിനി (83) അന്തരിച്ചു. മക്കള്‍: ജയശ്രീ (റിട്ട. സെക്ര, കൊയിലാണ്ടി സഹ. ബാങ്ക്), രാമചന്ദ്രന് (അധ്യാപകന് ജി.യു.പി.എസ്, ഉള്ളൂര്‍), സരസ, കേളോത്ത് വത്സരാജ് (കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍). മരുമക്കള്‍: ഒ.കെ. ബാലകൃഷ്ണന് (വിമുക്തഭടന്), കുഞ്ഞിരാമന്, ശ്രീജ (അധ്യാപിക, ശ്രീവാസുദേവാശ്രമം എച്ച്.എസ്.എസ്. നടുവത്തൂര്‍), ഷീന. സഞ്ചയനം വ്യാഴാഴ്ച.
മാധവിഅമ്മ
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ പരേതനായ പടിഞ്ഞാറയില്‍ കണാരന്നായരുടെ ഭാര്യ മാധവിഅമ്മ (93) അന്തരിച്ചു. മക്കള്‍: കുഞ്ഞനന്തന്, നാരായണി, കുഞ്ഞിരാമന്, ലക്ഷ്മി, ഗോപാലന്, ഓമന, ബാലകൃഷ്ണന്, കല്യാണി. മരുമക്കള്‍: ബാലന്, ഗോവിന്ദന്, പരേതനായ ഗോപാലന്, നാരായണന്, ലീല, സരോജിനി, ജാനകി, ഉഷ.
കണാരന്
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ മണാട്ട് കണാരന് (82) അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കള്‍: പ്രമോദാസ്, പ്രദീശന്‍ (ബഹ്റൈന്‍), പ്രവീണ്‍. മരുമക്കള്‍: രാജശ്രീ, സുധ, അമ്പിളി.
കല്യാണി അമ്മ
കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ പറങ്കിയേടത്ത് പരേതനായ നാരായണന്റെ ഭാര്യ കല്യാണി അമ്മ (83) അന്തരിച്ചു. മക്കള്‍: പി. ഹരിദാസന് (മാതൃഭൂമി കൊയിലാണ്ടി സ്റ്റാന്‍ഡ് ഏജന്റ്), പുഷ്പാകരന്‍ (കോണ്ട്രാക്ടര്), പി. സുരേഷ് ബാബു (പി.ഡബ്ലൂു.ഡി. കോഴിക്കോട്), ലീല (തിക്കോടി). മരുമക്കള്‍: പരേതനായ കൃഷ്ണന് (തിക്കോടി), ഉഷ, വിജയ, ജലജ. സഞ്ചയനം ബുധനാഴ്ച.
കെ. നാരായണി
കൊയിലാണ്ടി: പുതിയബസ്സ്റ്റാന്ഡിന് പിറക്വശം കുനികുറ്റിനിലത്ത് കെ. നാരായണി (80)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: രാജന് (ഹോമിയോ ആസ്പത്രി, ഒള്ളൂര്), രവി (നഗരസഭ, കൊയിലാണ്ടി), പരേതരായ ശാന്ത, ഗോവിന്ദന്, മരുമക്കള്‍: വിശാല, രമ, ബിന്ദു, പരേതനായ ഗോവിന്ദന്. സഞ്ചയനം തിങ്കളാഴ്ച.
സിജില്രാജ്
കുട്ടോത്ത്: ഈരായിന്റെ മീത്തല്‍ സിജില്രാജ് (22) അന്തരിച്ചു. അച്ഛന്: പരേതനായ രാജന്. അമ്മ: പ്രസന്ന. സഹോദരങ്ങള്‍: അശ്വതി, അശ്വനി.
ചെക്കോട്ടി
കാര്‍ത്തികപ്പള്ളി: സി.പി.ഐ.യുടെ മുന്‍കാല പ്രവര്ത്തകന് ആയടത്തില്‍ ചെക്കോട്ടി (83) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കള്‍: നളിനി, കമല, സത്യന്, സുധ, സതി. മരുമക്കള്‍: കുമാരന്, നാണു (അപ്പോളോ ലൈറ്റ് ആന്‍ഡ് സൗണ്ട്സ്), ചന്ദ്രന് (ബഹ്റൈന്‍), ബാബു (ഖത്തര്‍), സുമതി.
രാഘൂട്ടി
വള്ളിക്കാട്: വള്ളില്‍ രാഘൂട്ടി (57) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: സുബീഷ്, സുജിത്ത്.
ചോയി
വില്യാപ്പള്ളി: ചെറുവന്തല കുട്ടിച്ചാത്തന് ക്ഷേത്രത്തിന് സമീപത്തെ മങ്ങാട്ട് ചോയി (70) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സജീവന്, ജിതേഷ് (ബഹ്റൈന്‍), രാജേഷ്, ശ്രീജിത്ത്, ബിന്ദു. മരുമക്കള്‍: വിജിന, ഇനിഷ (തപാല്‍ ഓഫീസ്, അടക്കാത്തെരു), സജിന, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച.
മൊയ്തീന്
മണിയൂര്‍: ചെല്ലട്ട്പൊയിലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് കുഞ്ഞിപ്പറമ്പത്ത് മൊയ്തീന് (106) അന്തരിച്ചു. ഭാര്യ: മറിയം ഉമ്മ. മക്കള്‍: അമ്മത്, അബ്ദുള്ള, അസ്സയിനാര്‍ (ബഹ്റൈന്‍), ഖദീശ, ജമീല, സുബൈദ. മരുമക്കള്‍: എം.എ. അബ്ദുള്ള, കുഞ്ഞാമു, ബഷീര്‍, മയിമു, ആമിന, സുബൈദ.
മീനാക്ഷി
കോഴിക്കോട്: ഗോവിന്ദപുരം എരവത്ത്കുന്ന് പരേതനായ ഐകുളങ്ങര വീട്ടില്‍ കുഞ്ഞിരാമന്റെ ഭാര്യ മീനാക്ഷി (101) അന്തരിച്ചു. മക്കള്‍: വിശാലാക്ഷി, വിശ്വനാഥന്, സരസ്വതി. മരുമക്കള്‍: പരേതനായ ഗംഗാധരന്, ചന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച.
സരോജിനി
കോഴിക്കോട്: നടക്കാവ് പരേതനായ വ്യാപാരിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന അപ്പുട്ടിയുടെ ഭാര്യ സരോജിനി (85) അന്തരിച്ചു. മക്കള്‍: പ്രസന്നകുമാര്‍, നന്ദകുമാര്‍, മുരളി, സരസ്വതി, പ്രദുനി, പരേതരായ പ്രേംരാജ്, ആനന്ദകുമാര്‍, ഗീതാമണി. മരുമക്കള്‍: ജയന്തി, ശ്രീജ, റാണി, ദീപ്തി, ബബിത, വാസുദേവന്‍, കൃഷ്ണന്.
ഡോ. കെ.എം. അബു
കോഴിക്കോട്: മുത്തപ്പന്‍കാവ്, ബിസ്മി മന്‍സിലില്‍ ഹോമിയോ ഡോക്ടര്‍ കെ.എം. അബു (76) അന്തരിച്ചു. ഭാര്യ: ഇമ്പിച്ചാമിനബി (ബിച്ചാമി). മക്കള്‍: അബ്ദുല്‍റഷീദ് (ഗള്‍ഫ് ബസാര്‍), അബ്ദുല്‍ഹമീദ് (കുവൈത്ത്), മുഹമ്മദ്റഫീക്ക് (ഗള്‍ഫ് ബസാര്‍), സാജിത. മരുമക്കള്‍: അബ്ദുല്‍നാസര്‍ (ഗള്‍ഫ് ബസാര്‍), റോഷ്ന (കണ്ണഞ്ചേരി), അഡ്വ. എം.കെ. സെറീന (കല്ലായ്), എം. ഇഷ്റത്ത് (തിരുവണ്ണൂര്‍).
പങ്കജം
കോഴിക്കോട്: കോവൂര്‍ എം.എല്‍.എ. റോഡ് മൂലചാലില് മീത്തല്‍ ഒറ്റകണ്ടത്തില്‍ പങ്കജം (57) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്. മക്കള്‍: ഷാജി, മിനി, പ്രമോദ് (ഉണ്ണി), പരേതയായ റീത്ത. മരുമക്കള്‍: നിജുല, ഉണ്ണികൃഷ്ണന്, ശശികല. സഞ്ചയനം ഞായറാഴ്ച.
ശാന്ത
കല്ലായ്: എം.എസ്. ബാബുരാജ് റോഡ് കിഴാമഠം പറമ്പില്‍ വി.കെ. ശാന്ത (73) അന്തരിച്ചു. ഭര്‍ത്താവ്: വി.കെ. ചന്ദ്രന്. മക്കള്‍: രതീശന് (ബി.എസ്.എന്‍.എല്‍. വെള്ളയില്‍), വിനോദന്‍. മരുമക്കള്‍: രമ, അജിത. സഞ്ചയനം തിങ്കളാഴ്ച.
സരോജിനി
കോഴിക്കോട്: നല്ലളം പരേതനായ വടക്കേടത്ത് രാരുക്കുട്ടിയുടെ ഭാര്യ സരോജിനി (85) അന്തരിച്ചു. മക്കള്‍: ചന്ദ്രന്, അശോകന്, ധര്മരാജന്, ബാബു, മനോഹരന്, ഗിരിജ, അജിതകുമാരി, സിസിലി, സവിത. മരുമക്കള്‍: സുരേന്ദ്രന്, പരേതനായ ബാലകൃഷ്ണന്, പുരുഷോത്തമന്, പരേതനായ സത്യപാലന്, ശശിപ്രഭ, സഹിത, നളിനി, ജയശ്രി, ഷീജ, സഞ്ചയനം തിങ്കളാഴ്ച.
സുന്ദരന്‍
കോഴിക്കോട്: തൊണ്ടിലക്കടവ് തെക്കയില്‍ സുന്ദരന്‍ (59) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: ശില്പ, മേഘ. മരുമക്കള്‍: അനൂപ് (ബിസിനസ്), ദേവദാസ് (മമ്പറം). സഹോദരങ്ങള്‍: ശശി, ഗണേശന്. സഞ്ചയനം തിങ്കളാഴ്ച.
മാധവി
ദേവഗിരി: പരേതനായ നടുക്കണ്ടി ആണ്ടിയുടെ ഭാര്യ നടുക്കണ്ടി മാധവി (89) അന്തരിച്ചു. മക്കള്‍: പരേതനായ ബാലകൃഷ്ണന് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ഹരിദാസന് (കൊച്ചിന് ഷിപ്പ്യാര്ഡ്), ശാരദ, പത്മിനി, രാജന്, ബാബു (ഐ.ഒ.ബി. ചാലോട്), ഗംഗാദേവി, മോഹന്‍ദാസ് (ഐസോണ്‍ ഒപ്റ്റിക്കല്‍സ്), ദിനേശ്കുമാര്‍ (പി.ഡബ്ലൂു.ഡി. കോണ്ട്രാക്ടര്), മരുമക്കള്‍: ഷൈലജ (എസ്.ബി.ടി.), ലത, പരേതനായ രാജന്, പ്രഭാകരന് (റിട്ട. എസ്.ബി.ഐ.), ശ്രീജ, ശോഭ, ദിനേശന് (റിട്ട. ടാന്‍സി.), ബീന, പ്രശാന്തിഭായ്.