നാരായണി
വളയം:
നീലാണ്ട് പൊയിലുപറമ്പത്ത് നാരായണി (57) അന്തരിച്ചു. ഭര്‍ത്താവ്: കണാരന്‍. മക്കള്‍: ഗിരീശന്‍, മഹേശന്‍, അജേഷ്, മഹിജ. മരുമകന്‍: ബാബു (നരിപ്പറ്റ). സഹോദരങ്ങള്‍: നാണു, മനോജന്‍, ലീല, ശോഭ. അമ്മ : മാതു. അച്ഛന്‍: പരേതനായ കണാരന്‍.
 
മൂസ്സക്കേയി
നടുവണ്ണൂര്‍:
പാലോളിയിലെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ബ്രാലിപ്പടിക്കല്‍ മൂസ്സക്കേയി (93) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ബീയാത്തു, നഫീസ, പരേതനായ അമ്മത്. മരുമക്കള്‍: ബാവോട്ടി, മമ്മു.
 
കുഞ്ഞി അമ്മ
നടുവണ്ണൂര്‍: മൂലാട് പരേതനായ ചെറുവത്ത് നാരായണന്‍ നായരുടെ ഭാര്യ കുഞ്ഞി അമ്മ (88) അന്തരിച്ചു. മക്കള്‍: ഗോവിന്ദന്‍കുട്ടി നായര്‍, കുട്ടികൃഷ്ണന്‍, സി. രാഘവന്‍ (തോരായി എ.എം.എല്‍.പി.സ്‌കൂള്‍, മുന്‍ പ്രധാനാധ്യാപകന്‍), വിശ്വന്‍. മരുമക്കള്‍: ദേവി, വിലാസിനി, ഗീത (ജി.എം.യു.പി. സ്‌കൂള്‍, ഫാറൂഖ്), ഗീത.
 
അബ്ദുറഹിമാന്‍
കൈതപ്പൊയില്‍: പരേതനായ ചീരത്തടത്തില്‍ ആലിക്കുട്ടിയുടെ മകന്‍ സി.ടി. അബ്ദുറഹിമാന്‍ (55) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: നിസാര്‍, നാസര്‍, ജാഫര്‍ (മൂവരും കുവൈത്ത്), ജമാല്‍. മരുമക്കള്‍: ജംഷീന, ഫസ്‌ന, സൈഫു. സഹോദരങ്ങള്‍: അവറാന്‍കുട്ടി, മുഹമ്മദ്, യൂസുഫ്, കുഞ്ഞാമിന, ഈച്ചുട്ടി, കദീജ, റംല, സുബൈദ.
 
ലൈല
കോഴിക്കോട്:
പടിഞ്ഞാറെ തോപ്പിലകത്ത് മൊയ്തീന്‍കോയയുടെ ഭാര്യ പുവ്വായിന്റകത്ത് ലൈല (50) ചക്കുംകടവ് ശാന്തികോളനിയിലെ മുസ്ദലിഫയില്‍ അന്തരിച്ചു. പരേതനായ പുതിയപുരയില്‍ കാദിരിക്കോയയുടെ മകളാണ്. മക്കള്‍: ഫര്‍ഹാന്‍ (ഷാര്‍ജ), ഫസ്‌ന, സഹ്നാസ്. മരുമകന്‍: ഫൈസല്‍ (കാക്ക റെഡിമെയ്ഡ്‌സ്). സഹോദരങ്ങള്‍: ഇമ്പിച്ചാമിനബി, കദീജ, സഫിയ, ശരീഫ, പരേതരായ മമ്മുതു, സൈന, റഹീന. മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30-ന് കണ്ണംപറമ്പ് പള്ളിയില്‍.
 
കല്യാണം നിശ്ചയിക്കാനിരിക്കെ യുവതി തൂങ്ങിമരിച്ചു
ഒഞ്ചിയം:
അടുത്ത ഞായറാഴ്ച കല്യാണം നിശ്ചയിക്കാനിരിക്കെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍പൊയില്‍ ഷിജില്‍ നിവാസില്‍ കുഞ്ഞിക്കണ്ണന്റെ മകള്‍ ഷിജിനയാണ് (25) മരിച്ചത്. അമ്മ: ഉഷ. സഹോദരങ്ങള്‍: ഷിനി, ഷിജില്‍. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
 
രവി
കോഴിക്കോട്:
തിരുവണ്ണൂര്‍ വില്ലിക്കാവിനു സമീപം പരേതനായ പാറാല്‍ ഭാസ്‌കരന്റെ മകന്‍ രവി (49) അന്തരിച്ചു. അമ്മ: സുശീല. ഭാര്യ: രജനി. മക്കള്‍: ദിവ്യ, സാഗര്‍. സഹോദരങ്ങള്‍: ഉഷ, ലത (അമ്മിണി), രാജു, ശ്രീജ, ഉണ്ണി, ബിന്ദു, സിനി, റിനീഷ് (മണി). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് മാനാരി ശ്മശാനത്തില്‍.
 
ജാനകി അമ്മ
തൊട്ടില്‍പ്പാലം:
നാേരാള്ള പറമ്പത്ത് പരേതനായ നാരായണന്‍ നായരുടെ ഭാര്യ ജാനകി അമ്മ (54) അന്തരിച്ചു. മക്കള്‍: വിനീഷ്, വിജേഷ്, വിജിത. മരുമക്കള്‍: ഷാജി, ഷീബ.
 
ബാലന്‍
മണിയൂര്‍: സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായ പാലയാട് തിരുവനച്ചാലില്‍ ബാലന്‍ (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: ദിനേശന്‍ (ഷാര്‍ജ), ശശി (ദുബായ്). മരുമക്കള്‍: ബീന, ബിന്ദു.
 
കൃഷ്ണക്കുറുപ്പ്
കുറുമ്പയില്‍: ഒതയോത്ത് കൃഷ്ണക്കുറുപ്പ് (85) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: ഭാര്‍ഗവി, ശ്രീധരന്‍, റീന, റീജ. മരുമക്കള്‍: സുരേന്ദ്രന്‍, പ്രേമദാസന്‍, ഗീത, ബാലകൃഷ്ണന്‍. സഞ്ചയനം വെള്ളിയാഴ്ച.
 
മാധവന്‍ അടിയോടി
കക്കോടി:
മക്കട, ചിയ്യക്കരകണ്ടിയില്‍ മാധവന്‍ അടിയോടി (96) അന്തരിച്ചു. പഴയകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും റോയല്‍ നേവി, അഗ്രികള്‍ച്ചര്‍ വിഭാഗം ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: ശ്രീദേവി അമ്മ. മക്കള്‍: പ്രകാശിനി, സതീദേവി, ശോഭ, രമണി, ഗീത, സുമ, പുഷ്പ, ഉണ്ണികൃഷ്ണന്‍ (വേദ ആയുര്‍വേദിക്‌സ്, ബദിരൂര്‍). മരുമക്കള്‍: രാജന്‍ നമ്പ്യാര്‍ (വടകര), സായ്‌നാഥ്, ശശിധരന്‍, പ്രേമന്‍, സുധാകരന്‍, ഗോപി, വേണു അമ്പലപ്പടി, ലിനി നടുവണ്ണൂര്‍. സഹോദരങ്ങള്‍: പത്മാവതിഅമ്മ, പരേതരായ പത്മനാഭന്‍ അടിയോടി (സ്വാതന്ത്ര്യസമരസേനാനി), കുഞ്ഞികൃഷ്ണന്‍ അടിയോടി, ഭാസ്‌കരന്‍ അടിയോടി, ദാക്ഷായണി അമ്മ. സഞ്ചയനം ഞായറാഴ്ച.
 

ചന്ദ്രന്‍

അത്തോളി: അന്നശ്ശേരി മാണിക്യക്കുന്നുമ്മല്‍ ചന്ദ്രന്‍ (59) അന്തരിച്ചു. ഭാര്യ: ശോഭന. മക്കള്‍: ശോഭീഷ്, ജിനീഷ്, ജിഷ. മരുമക്കള്‍: ധന്യ, ശ്രിഞ്ചു, ഷജീഷ്. സഞ്ചയനം ഞായറാഴ്ച.
 
ശ്രീധരന്‍
കായണ്ണബസാര്‍: മൊട്ടന്തറ ചന്ദനത്തില്‍ ശ്രീധരന്‍ (56) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ബിനീഷ്, അജി, ശ്രീകല. മരുമക്കള്‍: ജയന്തി, ബാബു (മാട്ടനോട്)
 
അബ്ദുറഹിമാന്‍
കൊയിലാണ്ടി:
വെങ്ങളം വട്ടക്കണ്ടി അബ്ദുറഹിമാന്‍ (55) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഹാരിസ്, റിയാസ്, അബ്ബാസ്. മരുമക്കള്‍: അഡ്‌ലിയ, സാഹിദ. സഹോദരങ്ങള്‍: ആമിന, മറിയം, ബിച്ച.
 
കല്യാണി
നാദാപുരം: ആവോലം വലിയ വീട്ടില്‍ പരേതനായ കണ്ണന്റെ ഭാര്യ കല്യാണി (78) അന്തരിച്ചു. മക്കള്‍: രാജന്‍, ഉഷ, രാധ. പരേതരായ കുമാരന്‍, ബാലന്‍. മരുമക്കള്‍: ജാനു, ചന്ദ്രി, അനിത, ആണ്ടി, രാജന്‍.
 
ഗംഗാധരന്‍ നായര്‍
ഓമശ്ശേരി: മങ്ങാട് കൂളിപ്പാറയ്ക്കല്‍ തിരുമംഗലത്ത് ഗംഗാധരന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: ദാക്ഷാ യണിയമ്മ. മക്കള്‍: വിശ്വന്‍, സുധ, ചിത്ര, ഗിരീഷ്. മരുമക്കള്‍: സുരേഷ്, വേണു, പത്മിനി, രജിത. സഹോദരങ്ങള്‍: സത്യഭാമ, പരേതനായ കൃഷ്ണന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.
 
മൊയ്തീന്‍
തിക്കോടി:
സി.പി.എം. ചിങ്ങപുരം ബ്രാഞ്ച് മുന്‍ അംഗം വേങ്ങോളി മൊയ്തീന്‍ (62) അന്തരിച്ചു. മാതാവ്: പാത്തുമ്മ. ഭാര്യ: നബീസ. മക്കള്‍: നിസരി, ജാഫര്‍ (കുവൈത്ത്), നജീബ് (ഖത്തര്‍), സിറാസ് (സയന്റിഫിക് ലാബ്, കോഴിക്കോട്). മരുമക്കള്‍: കുഞ്ഞിമുഹമ്മദ് (പയ്യോളി ഗവ. വി.എച്ച്.എസ്.എസ്.), ഷര്‍ബിന, സഫിയ, തെസ്‌നി. സഹോദരി: ഖദീജ.
 
അബ്ദുറഹിമാന്‍കുട്ടി
മടവൂര്‍: പരേതനായ ആരാമ്പ്രത്തെ പൊക്കാരി അബുഹാജിയുടെ മകന്‍ കുറ്റിയാപ്പുറത്ത് അബ്ദുറഹിമാന്‍കുട്ടി (60) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഷംസുദ്ദീന്‍, അബ്ദുറസാഖ് (മക്ക കെ.എം.സി.സി.), ഷഫീഖ്. മരുമക്കള്‍: ഹസീന, ഷംന, നുസ്രത്ത്. സഹോദരങ്ങള്‍: ഫാത്തിമ, അഹമ്മദ്കുട്ടി (സൗദി), ഇസ്മായില്‍ (കെ.എസ്.ഇ.ബി. കക്കോടി).
 
ഉപ്പോയിന്‍
എളേറ്റില്‍: കുറിഞ്ഞോറച്ചാലില്‍ ഉപ്പോയിന്‍ (73-റിട്ട. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: മൈമൂന, നസീമ, സാബിറ, നജീബ്, ഹാജറ. മരുമക്കള്‍: കാസിം കാരാടി, മുഹമ്മദ് എരഞ്ഞിക്കോത്ത്, മുഹമ്മദ് വട്ടപ്പാറപ്പൊയില്‍, ഇബ്രാഹിം ഒടുപാറ, സുഹറ.
 
ഇ.എം. കരുണന്‍
കീഴരിയൂര്‍:
പഴയകാല കോണ്‍ഗ്രസ് നേതാവും കരുണ വുഡ് ഇന്‍ഡസ്ട്രീസ് ഉടമയുമായ നെല്യാടി പഴയന ഇ.എം. കരുണന്‍ (70) അന്തരിച്ചു. ഫോറസ്റ്റ് കോണ്‍ട്രാക്ടര്‍, അബ്കാരി കോണ്‍ട്രാക്ടര്‍, പ്ലൂന്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: പ്രസീത, പ്രസന്ന, പ്രിയ, പ്രിയങ്ക. മരുമക്കള്‍: വിജയന്‍ (എഫ്.സി.ഐ.), ബാബുരാജ് (രാജ് ഹോം അപ്ലൂയന്‍സ്), കിഷോര്‍.
സഹോദരങ്ങള്‍: പഴയന രാജു (ഗവ. കോണ്‍ട്രാക്ടര്‍), ഇ.എം. പവിത്രന്‍ (വിക്ടറി ട്രേഡേഴ്‌സ്), ഇ.എം.രാമചന്ദ്രന്‍ (ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), ഇ.എം. സുരേന്ദ്രന്‍ (വിക്ടറി ട്രേഡേഴ്‌സ്), ഇ.എം. വത്സന്‍ (ജയശ്രീ ഓയില്‍മില്‍).
 
സജേഷ് വിന്‍സന്റ്
കോഴിക്കോട്: ചേവായൂര്‍ വൃന്ദാവന്‍ കോളനി, സജേഷ് വിന്‍സന്റ് ഉപ്പിങ്ങല്‍ (39) അന്തരിച്ചു. അച്ഛന്‍: വിന്‍സന്റ്. അമ്മ: പരേതയായ ഷേര്‍ളി. ഭാര്യ: ജസീന്ത (സെന്റ് തേരസാസ് സ്‌കൂള്‍, ഷൊറണൂര്‍). മകന്‍: എബിന്‍. സഹോദരന്‍: രാജേഷ് വിന്‍സന്റ് (റവ്വാബി ട്രാവല്‍സ്). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് വെസ്റ്റ്ഹില്‍ സി.എസ്.ഐ. സെമിത്തേരിയില്‍.
 
കണ്ടത്തി
പുതുപ്പാടി: ഈങ്ങാപ്പുഴ നടുക്കുന്നുമ്മല്‍ പരേതനായ ഗോപാലന്റെ ഭാര്യ കണ്ടത്തി (67) അന്തരിച്ചു. മക്കള്‍: സാമിക്കുട്ടി, രാജു, ദാക്ഷായണി, പുഷ്പ. മരുമക്കള്‍: ചന്ദ്രന്‍, സുനിത, ഷൈനി.
 
ലീല
ഉള്ളിയേരി:
കൊയക്കാട് രാരോത്ത് ലീല (70) അന്തരിച്ചു. കയര്‍ത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) മുന്‍ താലൂക്ക് കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ കരുണാകര,ന്‍. മക്കള്‍: അജിത, ഷീബ, ലസിത, ബിജു, ഷാജു (സി.പി.എം. കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: രാജന്‍ പാടിക്കുന്ന്, ഗോപാലന്‍ കൊയക്കാട്, പരേതനായ രവീന്ദ്രന്‍ എരംമംഗലം, ദീപ, റസി.
 
ശങ്കുണ്ണിവാര്യര്‍
മടവൂര്‍: അരങ്കില്‍താഴം എരഞ്ഞോളി ശങ്കുണ്ണിവാര്യര്‍ (84) അന്തരിച്ചു. ഭാര്യ: സി.വി. വിനോദിനി വാരസ്യാര്‍. മക്കള്‍: മുരളീധരന്‍, ശൈലജ, മിനി. മരുമക്കള്‍: സ്മിത, കുഞ്ഞികൃഷ്ണവാര്യര്‍ (കല്ലാച്ചി), ഗോകുല്‍ദാസ് (കോട്ടക്കല്‍). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍.
 
ദേവി
എകരൂല്‍: പൂനൂര്‍ മാവുള്ളകണ്ടി നന്മണ്ട മേലേ പുളിയങ്ങാട്ട് ദേവി (61) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീധരന്‍. മക്കള്‍: ഡോ. ശശി, പ്രദീപന്‍ (മോസ്‌കോ). മരുമക്കള്‍: ജിനി, രോഷ്‌നി.
 
വേലായുധന്‍
കോളേരി:
കിഴക്കേക്കുന്നേല്‍ വേലായുധന്‍ (68) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ബെഷി (അധ്യാപിക, അമൃതവിദ്യാലയം, പുല്പള്ളി), ലിഷ, ഷിബു, ഷീജ. മരുമക്കള്‍: ഷാജി (അധ്യാപകന്‍, സര്‍വജന എച്ച്.എസ്.എസ്., ബത്തേരി), മാധവന്‍ (എസ്.ബി.ഐ., ഡല്‍ഹി), വിജി, ജയേഷ് (അധ്യാപകന്‍, ജി.എച്ച്.എസ്. പെരിക്കല്ലൂര്‍).