പട്ടത്താനം സുബ്രഹ്മണ്യസ്വാമിക്ഷേത്രം പുനരുദ്ധരിക്കുന്നു

Posted on: 01 Mar 2015കൊല്ലം: പുരാതനമായ പട്ടത്താനം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മൂന്നരക്കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പട്ടത്താനം ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് എന്നീ എസ്.എന്‍.ഡി.പി. ശാഖകളുടെയും മാതൃശാഖയായ 450-ാംശാഖയുടെയും പൊതു ആരാധനാ സ്ഥലമാണിത്. അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് പുനരുദ്ധാരണം.
2ന് വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുനരുദ്ധാരണത്തിനുള്ള ആദ്യസംഭാവന എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ പി.സുന്ദരനില്‍നിന്ന് എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ സെക്രട്ടറി എന്‍.രാജേന്ദ്രന്‍ ഏറ്റു വാങ്ങും. ക്ഷേത്ര വെബ്‌സൈറ്റ് ഡിവൈ.എസ്.പി. ബി.പ്രസന്നന്‍ നായരും പുനരുദ്ധാരണ കമ്മിറ്റി ഓഫീസ് ജനറല്‍ കണ്‍വീനര്‍ ജെ.വിമലകുമാരിയും ഉദ്ഘാടനം ചെയ്യും.
പട്ടത്താനം 450-ാം എസ്.എന്‍.ഡി.പി.ശാഖാ പ്രസിഡന്റ് കെ.ചന്ദ്രബാലന്‍, ശാഖാ സെക്രട്ടറിയും പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാനുമായ എച്ച്.ദിലീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ജെ.വിമലകുമാരി, 3837-ാം നമ്പര്‍ ശാഖാ സെക്രട്ടറി കെ.ബി.സന്തോഷ്, പബ്ലിസിറ്റി ചെയര്‍മാന്‍ സജീവ് മാടന്‍വിള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം


More News from Kollam