ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊല്ലത്ത്‌

Posted on: 19 Feb 2015കൊല്ലം: ഉര്‍ദു പഠനം ദേശീയോദ്ഗ്രഥനത്തിന് എന്ന പ്രമേയവുമായി കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.യു.ടി.എ.) സംസ്ഥാന സമ്മേളനം 19 മുതല്‍ 21 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് രണ്ടിന് സംസ്ഥാന സെക്രേട്ടറിയറ്റ് നടക്കും. 20ന് രാവിലെ 9.30ന് പ്രതിനിധിസമ്മേളനം മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.അന്‍സാറുദ്ദീന്‍ അധ്യക്ഷത വഹിക്കും. 11 ന് നടക്കുന്ന സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനിയും രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി ഷിബു ബേബിജോണും ഉദ്ഘാടനം ചെയ്യും.സര്‍വകലാശാലകളില്‍ ഉര്‍ദു പഠനവകുപ്പ് ആരംഭിക്കുക, മാനവ വിഭവശേഷി മന്ത്രാലയത്തില്‍നിന്ന് ഉര്‍ദു അധ്യാപകര്‍ക്ക് കിട്ടിയിരുന്ന ഓണറേറിയം പുനഃസ്ഥാപിക്കുക, ഉര്‍ദു സ്‌പെഷല്‍ ഓഫീസര്‍ തസ്തികയില്‍ പുനര്‍നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
പ്രസിഡന്റ് ഇ.കെ. മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി എം.കുഞ്ഞിമൊയ്തീന്‍ കുട്ടി, ട്രഷറര്‍ വി.അമ്മദ്, സെക്രട്ടറി എന്‍. സന്തോഷ്, ഇ.മനാഫ്, ഷുജാഹുല്‍ മുല്‍ക്ക്, കെ.ഗുലാബ്ഖാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം


More News from Kollam