അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു

Posted on: 20 Nov 2014



കൊട്ടാരക്കര: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രഥമാധ്യാപകന്‍ എ.വി.ജോര്‍ജിനെ പി.ബി.എസ്. സംസ്ഥാന കമ്മിറ്റി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.രാജേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അയിഷാപോറ്റി എം.എല്‍.എ. പൊന്നാട അണിയിച്ചു. രാജേശ്വരി രാജേന്ദ്രന്‍, കെ.ജി.തോമസ്, ടി.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam