പട്ടത്താനം ഗോപാലകൃഷ്ണന്‍ പ്രസിഡന്റ്‌

Posted on: 20 Nov 2014കൊല്ലം: പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പട്ടത്താനം ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. വി.വിക്രമകുമാര്‍, കെ.സുദര്‍ശന ബാബു, മംഗലത്ത് രാഘവന്‍ നായര്‍, അനൂപ് ചന്ദ്രന്‍, എല്‍.എഫ്. ക്രിസ്റ്റഫര്‍, സിദ്ധാര്‍ഥന്‍ എസ്., കെ.യശോധരന്‍, ശ്രീദേവി അമ്മ, അമ്പിളി ഗോകുല്‍ദാസ്, ആശാശശി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍. സ്ഥാനാരോഹണച്ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എ.എസ്. നോള്‍ഡ്, എം.ഭാസ്‌കരന്‍, വടക്കേവിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വൈ.ഇസ്മയില്‍കുഞ്ഞ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാര്‍, രുക്മിണി ഭാസ്‌കരന്‍ നായര്‍, ചന്ദ്രനാഥപ്രസാദ്, പട്ടത്താനം വിക്രമന്‍, മണികണ്ഠന്‍, ടി.ഡി.ദത്തന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam