സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

Posted on: 20 Nov 2014വടക്കേവിള: വൈസ് മെന്‍സ് ക്ലബ്ബ് ഓഫ് എസ്.എന്‍.ജി.നഗര്‍ സംഘടിപ്പിച്ച ശിശുദിനാഘോഷവും സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മുള്ളുവിള ലിറ്റില്‍ ഹാര്‍ട്‌സ് സ്‌കൂളില്‍ ബാലഗണപതി സീരിയല്‍ താരം വിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈസ് മെന്‍സ് ഇന്ത്യ ഏരിയ സര്‍വീസ് ഡയറക്ടര്‍ പ്രൊഫ. ജി.മോഹന്‍ദാസ്, അഡ്വ. എന്‍.സതീഷ്‌കുമാര്‍, കെ.സുരേഷ്‌കുമാര്‍, ക്വയിലോണ്‍ മിഡ് ടൗണ്‍ ക്ലബ് പ്രസിഡന്റ് ഗീതാ സുരേഷ്, സെക്രട്ടറി വിജയരാജന്‍, ക്ലബ് പ്രസിഡന്റ് എ.അജി, സെക്രട്ടറി വി.സുരേഷ്ബാബു, ബുള്ളറ്റിന്‍ എഡിറ്റര്‍ എം.എസ്.ചന്ദ്രന്‍, ചീഫ് അഡ്വൈസര്‍ ബി.എസ്.മണിലാല്‍ എന്നിവര്‍ സംസാരിച്ചു. ഹോമിയോ മരുന്നുകളുടെ വിതരണോദ്ഘാടനം ബാലഗണപതി സീരിയല്‍ താരങ്ങളായ നിരഞ്ജനയും സിബിനും ചേര്‍ന്ന് നിര്‍വഹിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam