പഴകിയ ആഹാരം പിടികൂടി; ഹോട്ടലുകള്‍ പൂട്ടിച്ചു

Posted on: 20 Nov 2014അഞ്ചാലുംമൂട്: വൃത്തിഹീനമായി പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ പൂട്ടുകയും പഴകിയ ആഹാരങ്ങള്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തു.
തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നാണ് നടപടി. അഞ്ചാലുംമൂട്, പഞ്ചായത്ത് കവല, കടവൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് ഉദ്യോഗസ്ഥര്‍ പൂട്ടിയത്. റെഫ്രിജറേറ്ററിലും ഫ്രീസറിലും അല്ലാതെയും സൂക്ഷിച്ചിരുന്ന ദോശ, പൊറോട്ട, അച്ചാര്‍, വിവിധ ഇറച്ചിക്കറികള്‍, ചപ്പാത്തി, ചോറ്, പഴകിയ എണ്ണ എന്നിവയും പിടിച്ചെടുത്തു.ലൈസന്‍സിന് വിരുദ്ധമായി അഞ്ചാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടയും പരിശോധനയില്‍ കണ്ടെത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്.ഐ. മാരായ എ.രാജേഷ്, വിജീഷ്, വി.കെ.അരുണ്‍, പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈസന്‍സിന് വിരുദ്ധമായി വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ ശിവാനന്ദ് അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam