നീരാവില്‍ പനമൂട് ഭദ്രകാളീ ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹം

Posted on: 20 Nov 2014നീരാവില്‍: നീരാവില്‍ പനമൂട് ഭദ്രകാളീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം
ശനിയാഴ്ച തുടങ്ങും. പുള്ളിക്കണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യന്‍.
ശനിയാഴ്ച രാവിലെ 6ന് ക്ഷേത്രം തന്ത്രി തടത്തില്‍ മഠം ചന്ദ്രശേഖരന്‍ ഭദ്രദീപം കൊളുത്തും.
21ന് വൈകിട്ട് 5ന് തൃക്കടവൂര്‍മഹാദേവര്‍ ക്ഷേത്ര സന്നിധിയില്‍നിന്ന് ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര സി.കെ.പി. മുക്കടമുക്ക്, തറമേല്‍മുക്ക്, മ്യൂസിക്ക് ജങ്ഷന്‍ വഴി ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ക്ഷേത്രത്തിലെ ഗീതാ പഠന ക്ലാസിന്റെ ഗുരുനാഥയായ സുധര്‍മ്മ ശിവാനന്ദനെ പൊന്നാടയണിയിച്ച് ആദരിക്കും. 7.30ന് ആചാര്യവരണം, പ്രഭാഷണം. 30ന് വൈകിട്ട് 3നാണ് അവഭൃഥസ്‌നാന ഘോഷയാത്ര. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും ദീപക്കാഴ്ചയും ഉണ്ടായിരിക്കും.
24ന് വൈകിട്ട് 5ന് വിദ്യാരാജഗോപാലാര്‍ച്ചന, 25ന് രാത്രി 7.30ന് സരസ്വതി പൂജ, 26ന് രാവിലെ 9ന് സമൂഹ മൃത്യുഞ്ജയഹോമം, 27ന് രാവിലെ 9.30ന് പാര്‍വതിസ്വയംവര ഘോഷയാത്ര, വൈകിട്ട് 5.30ന് സര്‍െവെശ്വര്യപൂജ, 29ന് വൈകിട്ട് 6ന് കുമാരി പൂജ തുടങ്ങിയവയുണ്ട്.
പനമൂട്ടില്‍ തെക്കതില്‍ പത്മലോചനന്‍ ജനറല്‍ കണ്‍വീനറും കൊച്ചുവിളയില്‍ തമ്പാന്‍, കാരിക്കല്‍ അനില്‍കുമാര്‍, കാരിക്കല്‍ ലക്ഷ്മി പ്രിയഭവന്‍ സന്തോഷ്, നീരാവില്‍ കാവടിവിള ബേബി എന്നിവര്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുമായി യജ്ഞാഘോഷക്കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam