മത്സ്യവില്പനക്കാരിയെ ആക്രമിച്ച് സ്വര്‍ണമാലയും 60000രൂപയും അപഹരിച്ചു

Posted on: 20 Nov 2014കുണ്ടറ: മത്സ്യത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്ക് അടിച്ചുവീഴ്ത്തി ആറര പവന്റെ മാലയും 60,000 രൂപയും കവര്‍ന്നു.
കാഞ്ഞിരകോട് കെല്‍ ഫാക്ടറിക്ക് സമീപം ചരുവിളവീട്ടില്‍ പരേതനായ വര്‍ഗീസ് ആന്റണിയുടെ ഭാര്യ ജെസീന്ത (65)യെ ആക്രമിച്ചാണ് മാലയും പണവും കവര്‍ന്നത്. പരിക്കേറ്റ ജസീന്ത കുണ്ടറയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കുണ്ടറ പൊതുചന്തയിലെ മത്സ്യവില്പനക്കാരിയാണ് ജസീന്ത. തിങ്കളാഴ്ച പുലര്‍ച്ചെ 3ന് വാടി കടപ്പുറത്തേക്ക് പോകാനായി വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
വീടിന് മുന്‍വശം പതിയിരുന്ന മോഷ്ടാക്കള്‍ ജസീന്തയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം മാലപൊട്ടിച്ചെടുത്തു. വീട്ടിനുള്ളില്‍ തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചതായി സ്ത്രീ പോലീസില്‍ മൊഴിനല്കി. അടിയേറ്റ് ബോധരഹിതയായി കിടന്ന ജസീന്തയെ, വാടിയിലേക്ക് കൊണ്ടുപോകാനെത്തിയ ഓട്ടോ ഡ്രൈവറാണ് പരിക്കേറ്റ് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ പെരുമ്പുഴയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ജസീന്ത കുണ്ടറ പോലീസില്‍ മൊഴി നല്‍കി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam