കേരളപുരം കോട്ടവിളയില്‍ മൂന്ന് ദിവസമായി കുടിവെള്ളമില്ല

Posted on: 20 Nov 2014കുണ്ടറ: കേരളപുരം കോട്ടവിള ഭാഗത്ത് 50ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു നാളായെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ശ്രമമില്ലെന്ന് പരാതി. ജലദൗര്‍ലഭ്യം രൂക്ഷമായ ഇവിടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പ്രധാന പൈപ്പിലെ ബ്ലോക്കാണ് തകരാറെന്ന് കണ്ടെത്തിയിരുന്നു. പരാതിപ്പെട്ട് രണ്ട് ദിവസമായിട്ടും ഇത് പരിഹരിക്കാനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലത്തെ ജല അതോറിട്ടി ഓഫീസില്‍ വിളിച്ചപ്പോള്‍ ഫീല്‍ഡ് വര്‍ക്കര്‍ എത്തി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam