ചാത്തന്നൂര്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍ പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: 20 Nov 2014ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍ പേഴ്‌സനെ കുടുംബശ്രീ ജില്ലാ മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒരു സി.ഡി.എസ്. ഭാരവാഹിക്കെതിരെ സാമ്പത്തിക അഴിമതിക്ക് വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടന്നുവരികയാണ്.
കുടുംബശ്രീ മിഷന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു, ജില്ലാ മിഷന്‍ ഭാരവാഹികളായ ജമലുദ്ദീന്‍, മുദീന, സംസ്ഥാന മിഷന്റെ പ്രതിനിധി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ശോഭനാ അശോകന്‍, മോളി പ്രദീപ്, സിന്ധു ഉദയന്‍, ഷൈലജ പ്രേം, ഷൈനി ജോയ്, ലീലാമ്മ ചാക്കോ എന്നിവരും 18 അംഗ സി.ഡി.എസ്സില്‍ 16പേരും ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ശ്രീകലാ മനോജിനെ തല്‍സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. കുടുംബശ്രീയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടന്റ് വീണയെ സസ്‌പെന്‍ഡ് ചെയ്തു. കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തനം മുഴുവന്‍ ജില്ലാ മിഷന്‍ മരവിപ്പിച്ചു. പകരം സംവിധാനം ഉണ്ടാകുംവരെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ ഗ്രാമപ്പഞ്ചായത്തിന് ചുമതല നല്‍കിയിട്ടുണ്ട്.
അവധിയിലായിരുന്നതിനാല്‍ കുടുംബശ്രീ ജില്ലാ മിഷന്റെ തീരുമാനം പൂര്‍ണമായും അറിയാന്‍ കഴിഞ്ഞില്ലെന്ന് ചാത്തന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി ജ്യോതിസ് പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam