ബാര്‍കോഴ വിവാദം; മന്ത്രി മാണി രാജിവയ്ക്കണം

Posted on: 20 Nov 2014പരവൂര്‍: ബാര്‍ കോഴ വിവാദച്ചുഴിയിലകപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ധനമന്ത്രി കെ.എം.മാണി സ്ഥാനം രാജിവച്ചൊഴിഞ്ഞ് മാതൃക കാട്ടണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.രാധാമണി ആവശ്യപ്പെട്ടു.
ബാര്‍ കോഴ വിവാദത്തിലുള്‍പ്പെട്ട ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പി. ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍ല്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ.ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷീല, മുന്‍ ദേശീയസമിതി അംഗം അഡ്വ. കിഴക്കനേല സുധാകരന്‍, ജില്ലാ സമിതി അംഗം എസ്.സുരേഷ്, മണ്ഡലം ഉപാധ്യക്ഷന്‍ അനില്‍ പൂയപ്പള്ളി, വിജയകുമാരന്‍ ആശാന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബീനാ രാജന്‍ എന്നിവര്‍ സംസാരിച്ചു.
സമാപനസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ജില്ലാ സെക്രട്ടറി ബി.ഐ. ശ്രീനാഗേഷ്, സെക്രട്ടറി ജയപ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam