കനറ ബാങ്ക് സ്ഥാപകദിനാഘോഷം

Posted on: 20 Nov 2014പരവൂര്‍: അര്‍ഹരായവര്‍ക്ക് യഥാവസരം വായ്പകള്‍ നല്‍കിയാല്‍ സാധാരണക്കാരെ കൊള്ളപ്പലിശക്കാരില്‍നിന്ന് രക്ഷിക്കാനാകുമെന്ന് കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാര്‍ പറഞ്ഞു.
കനറ ബാങ്കിന്റെ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ പരവൂര്‍ ശാഖയില്‍ നടന്ന വായ്പമേളയും ഇടപാടുകാരുടെ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ മാനേജര്‍ കെ.എം.ഫിലിപ്പ് അധ്യക്ഷനായി. നഗരസഭാ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ബാബു, ബിന്ദു ഗോപിനാഥ്, ജ്യോതിസ്, രാജലക്ഷ്മി, നിഥി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വായ്പാ വിതരണവും ക്വിസ് മത്സരവിജയികളായ പരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും മാനേജര്‍ കെ.എം.ഫിലിപ്പ് നടത്തി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam