ക്രിസ്തുരാജ തിരുനാള്‍ ആഘോഷം

Posted on: 20 Nov 2014പരവൂര്‍: മഞ്ചാടിമൂട് ക്രിസ്തുരാജ കുരിശടിയില്‍ ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷത്തിന് 21ന് കൊടിയേറും. 23ന് സമാപിക്കും. 21ന് വൈകിട്ട് 5നാണ് കൊടിയേറ്റ്. തുടര്‍ന്ന് ദിവ്യബലി. 22ന് വൈകിട്ട് 5.30ന് വേസ്​പര, വചനസന്ദേശം, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ക്രിസ്തുരാജ റാലി. 23ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ സമൂഹബലി. തുടര്‍ന്ന് കൊടിയിറക്കം, സ്‌നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ബെന്നി പനയ്ക്കല്‍ ഒപ്രേം അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam