എം.ഇ.എസ്. സുവര്‍ണ ജൂബിലി ആഘോഷം

Posted on: 20 Nov 2014കൊല്ലം: എം.ഇ.എസ്. സുവര്‍ണ ജൂബിലിയുടെ ഭാഗമായി ചാത്തന്നൂര്‍ എം.ഇ.എസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ആഘോഷപരിപാടികള്‍ നടത്തി. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍.രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. കൊല്ലം ജില്ലാ പ്രസിഡന്റ് എം.വഹാബ് സുവര്‍ണ ജൂബിലി സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. എം.ജയരാജു, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.വിജയകുമാര്‍, ഡീന്‍ ഡോ. എ.കരീംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ വികസനം എന്ന സംവാദത്തില്‍ ഡോ. വി.എന്‍.രാജശേഖരന്‍ പിള്ള വിഷയാവതരണം നടത്തി. വി.എസ്.എസ്.സി. റിട്ട.സീനിയര്‍ സയന്റിസ്റ്റ് വി.പി.ബാലഗംഗാധരന്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam