മന്നം മെമ്മോറിയല്‍ സ്‌കൂളിന് യുവജനോത്സവത്തില്‍ മികച്ച വിജയം

Posted on: 20 Nov 2014കൊല്ലം: വഞ്ചിനാട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് യുവജനോത്സവത്തില്‍ വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി.
പുനലൂര്‍ കരവാളൂര്‍ ഓക്‌സ്‌ഫോര്‍ഡ് പബ്ലിക് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നായി 35 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ പങ്കെടുത്തു. മത്സരത്തില്‍ 484 പോയിന്റ് നേടിയാണ് വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് സ്ഥാനം നേടിയത്. 2,3,4 കാറ്റഗറികളില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam