കാര്‍ഷിക സെമിനാര്‍

Posted on: 20 Nov 2014



പൂതക്കുളം: പ്രിയദര്‍ശിനി സ്മാരക ഗ്രന്ഥശാലയും റിക്രിയേഷന്‍ ക്ലബ്ബും ചേര്‍ന്ന് 21ന് പൂതക്കുളത്ത് കാര്‍ഷിക സെമിനാര്‍ നടത്തും.
പൂതക്കുളം കൃഷിഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ രാവിലെ 10ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയ ഉദ്ഘാടനം ചെയ്യും. 4ന് വാവ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ക്ലാസ്സും ഉണ്ടാകുമെന്ന് പ്രിയദര്‍ശിനി ക്ലബ് പ്രസിഡന്റ് പി.സജീഷും കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.അനില്‍കുമാറും എസ്.അജയകുമാറും അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam