വര്‍ണ നൂലുകളില്‍ വിരുതുകാട്ടി ബൃഹുബദ്രുവും നിഖിലയും

Posted on: 20 Nov 2014കൊട്ടാരക്കര: റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തില്‍ കയര്‍ ചവിട്ട്പായ നിര്‍മാണത്തിലും വര്‍ണനൂല്‍ പാറ്റേണ്‍ നിര്‍മാണവിഭാഗത്തിലും മികവുകാട്ടി ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ചവിട്ട്പായ നിര്‍മാണത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജില്ലാ വിജയികൂടിയായ പത്താം ക്ലാസ് വിദ്യാര്‍ഥി നിഖിലയും വര്‍ണനൂല്‍ പാറ്റേണില്‍ മത്സരിച്ച ബൃഹുബദ്രുവുമാണ് തങ്ങളുടെ ഇനങ്ങളില്‍ മികവു കാട്ടിയത്. മൂന്നുമണിക്കൂറിനുള്ളില്‍ വര്‍ണനൂലും ആണികളും ഉപയോഗിച്ച് ഒമ്പത് പാറ്റേണുകളാണ് ബൃഹു നിര്‍മിച്ചത്. മത്സരത്തില്‍ കൂടുതല്‍ പാറ്റേണുകള്‍ നിര്‍മിച്ചതും ബൃഹുവായിരുന്നു. ജാമിതീയ രൂപങ്ങളായിരുന്നു ഏറെയും. ഇരുവിഭാഗങ്ങളിലും ഇവര്‍ ഒന്നാംസ്ഥാനം നേടുകയും ചെയ്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam