പുനര്‍ജനി സാംസ്‌കാരിക കൂട്ടായ്മയും അവാര്‍ഡ് വിതരണവും നടത്തി

Posted on: 20 Nov 2014വടക്കുംതല: പനയന്നാര്‍കാവ് പുനര്‍ജനി സാംസ്‌കാരികവേദി ക്ഷേത്രമൈതാനിയില്‍ സാംസ്‌കാരിക കൂട്ടായ്മയും അവാര്‍ഡ് വിതരണവും നടത്തി. കവയിത്രി എം.ആര്‍.ജയഗീത ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യ ചവറ പാറുക്കുട്ടി, ഗായിക അഞ്ജല റിസ്വാന എന്നിവര്‍ മുഖ്യാതിഥികളായി. തേവലക്കര ബേബിക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍ മല്ലയില്‍ നൗഷാദ്, ആദിനാട് ഗോപന്‍, മദനമോഹനന്‍ പിള്ള, പനയന്നാര്‍കാവ് ദേവസ്വം പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ള, എ.സിദ്ദിഖ്, വടക്കുംതല അതുല്യയില്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു. ക്വിസ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ചവറ പാറുക്കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി നിഖില്‍ മജീദ് സ്വാഗതവും മെമ്പര്‍ അഭിലാഷ് നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam