സ്മാര്‍ട്ട് റൂം സമര്‍പ്പണവും ജൂബിലി എന്‍ഡോവ്‌മെന്റ് ഉദ്ഘാടനവും ഇന്ന്

Posted on: 20 Nov 2014ശാസ്താംകോട്ട: ഡി.ബി. കോളേജ് സുവോളജി വിഭാഗത്തിലെ സ്മാര്‍ട്ട് റൂം സമര്‍പ്പണവും ജൂബിലി എന്‍ഡോവ്‌മെന്റ് ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു സമ്മേളനവും പി.കെ.കുമാരന്‍ സുവര്‍ണ ജൂബിലി എന്‍ഡോവ്‌മെന്റുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
ഗള്‍ഫ് അല്മിനി ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് എന്‍.എസ്. ജ്യോതികുമാര്‍, ഹൈക്കോടതി സീനിയര്‍ അഡ്വ. കെ.അജയകുമാര്‍ എന്നിവര്‍ ക്ലാസ്സ് റൂം സമര്‍പ്പണം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. ഹരിക്കുട്ടന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് സെമിനാര്‍ ഉണ്ടായിരിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam