മന്ത്രി മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സത്യാഗ്രഹം നടത്തി

Posted on: 20 Nov 2014ശാസ്താംകോട്ട: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്നും കോഴ വിവാദം സി.ബി.ഐ. അന്വേഷിക്കണമെന്നും അവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ സത്യാഗ്രഹം നടത്തി.
ബി.ജെ.പി. ജില്ലാ സെക്രട്ടറി ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കലേശന്‍, നളിനി ശങ്കരമംഗലം, കല്ലട ദാസ്, എന്‍.ഓമനക്കുട്ടന്‍ പിള്ള, ശശികുമാര്‍, ലത എം.നായര്‍, രേഖ ആര്‍.പിള്ള, ഗിരിജാദേവി, നമ്പൂരേത്ത് തുളസി, കൃഷ്ണന്‍കുട്ടി, മോഹനന്‍ പിള്ള, പത്മകുമാര്‍, കെ.രാജേന്ദ്രന്‍, വിശ്വനാഥപിള്ള, വസുന്ധരന്‍, കിടങ്ങയം സോമന്‍, ഗോകുലം തുളസി തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.രാജേന്ദ്രന്‍ പിള്ള സ്വാഗതവും പി.എന്‍.മുരളീധരന്‍ പിള്ള നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam