കരുനാഗപ്പള്ളി മിഡ്‌സിറ്റി വൈസ് മെന്‍ ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Posted on: 20 Nov 2014കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മിഡ്‌സിറ്റി വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാരുണ്യവര്‍ഷം-2014 പദ്ധതി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ റീജണല്‍ ഡയറക്ടര്‍ കെ.വി.രാമചന്ദ്രന്‍ നായര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു. എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം തഴവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.അമ്പിളിക്കുട്ടനും പ്ലസ് ടു അവാര്‍ഡ് വിതരണം തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും നിര്‍വഹിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ്.ശോഭനന്‍ നല്‍കി. ഡോക്ടറേറ്റ് നേടിയ ക്ലബ്ബ് അംഗം ഡോ. കെ.രാജനെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍ പൊന്നാട അണിയിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് ആര്‍.കെ. രാമചന്ദ്രന്‍ ഉണ്ണിത്താനെ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍ ആദരിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സജീവ് മാമ്പറ സ്ഥാനാരോഹണം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ആര്‍.സുദേശന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ജി.മോഹന്‍ദാസ്, ബി.രാജേന്ദ്രന്‍, വി.കെ.പിള്ള, തൊടിയൂര്‍ വിജയന്‍, ഡോ. കെ.രാജന്‍ കിടങ്ങില്‍, ആര്‍.കെ.രാമനുണ്ണിത്താന്‍, എം.സി.വിജയകുമാര്‍, ചക്കാലത്തറ ഗോപാലകൃഷ്ണന്‍, എന്‍.ഉദയഭാനു, എം. വേണുഗോപാല്‍, എം.എസ്.സത്യന്‍, വി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി റെജി എസ്.തഴവ സ്വാഗതവും ട്രഷറര്‍ എന്‍.പവിത്രന്‍ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam