കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

Posted on: 20 Nov 2014കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
സ്‌കൂളില്‍ പരിമിതമായ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പച്ചക്കറിക്കൃഷി നടത്തിയത്. നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി കൃഷിവികസന ഓഫീസര്‍ കെ.എസ്.രാധാകൃഷ്ണന്‍ നായര്‍, ഉദ്യോഗസ്ഥരായ പി.ജെ.രാജേഷ്, ഷൈല, പ്രിന്‍സിപ്പല്‍ രജിത് കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, വൈസ് പ്രസിഡന്റ് എല്‍.എസ്.ദാസ്, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാര്‍, അധ്യാപകര്‍, എന്‍.എസ്.എസ്. വാളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ടി.ജ്ഞാന നന്ദി പറഞ്ഞു. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണ ഉപയോഗത്തിനായി പ്രിന്‍സിപ്പലിന് നല്‍കി. പ്രഥമാധ്യാപകന്‍ ലീലാകൃഷ്ണന്‍ പച്ചക്കറികള്‍ ഏറ്റുവാങ്ങി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam