ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായിപരാതി

Posted on: 20 Nov 2014ചവറ: ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ചന്ദനമരം മുറിച്ചുകടത്തിയതായിപരാതി. ചവറ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ 40 വര്‍ഷത്തോളം പഴക്കമുളള ചന്ദനമരമാണ് മുറിച്ചുകൊണ്ടുപോയതായി കാണിച്ച് ചവറ പോലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ മേല്‍ശാന്തിയാണ് ചന്ദനമരം മുറിച്ചുമാറ്റിയനിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിക്കാരെ വിവരമറിയിച്ചു. ചന്ദനത്തിന്റെ ശാഖകള്‍ ശ്രീകോവിലിന് മുന്നില്‍ ഇട്ടിരിക്കുകയായിരുന്നു. മതില്‍ ചാടിക്കടന്ന് മരംമുറിച്ചു കടത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam