മര്‍ദ്ദന ആരോപണം; സ്‌കൂളിനെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചന

Posted on: 20 Nov 2014പുത്തൂര്‍: കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപക രക്ഷാകര്‍തൃയോഗം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന വഴക്കിനെ അധ്യാപകര്‍ മര്‍ദ്ദിച്ചതായി തെറ്റായി ചിത്രീകരിക്കാന്‍ ചിലര്‍ നടത്തിയ ഗൂഢനീക്കമായിരുന്നു സംഭവത്തിന് പിന്നില്‍. ജില്ലയില്‍ മികച്ച നിലവാരമുള്ള സ്‌കൂളുകളിലൊന്നായ കുളക്കട സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പി.ടി.എ. ശക്തമായി പ്രതിഷേധിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അജിത്തിനെയാണ് അധ്യാപകര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. കുട്ടിയുടെ ശരീരത്തിലും കവിളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച, സംഭവം ചില സംഘടനകള്‍ ഏറ്റെടുക്കുകയും വിദ്യാര്‍ഥിയെ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തന്നെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് പോലീസിന് വിദ്യാര്‍ഥി മൊഴിനല്‍കി. എന്നാല്‍ ബുധനാഴ്ച ഇത് നിഷേധിക്കുകയും മറ്റൊരു വിദ്യാര്‍ഥിയാണ് തന്റെ കവിളത്ത് മര്‍ദ്ദിച്ചതെന്ന് പോലീസിന് മൊഴികൊടുക്കുകയും പരാതികള്‍ പിന്‍വലിക്കുകയും ചെയ്തു. വ്യക്തിപരവും സംഘടനാപരവുമായ വൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപകര്‍ക്കെതിരെ മൊഴി കൊടുപ്പിക്കുകയായിരുന്നെന്ന ആക്ഷേപവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam