പരിമണം ക്ഷേത്രത്തില്‍ നവാഹയജ്ഞത്തിന് തുടക്കമായി

Posted on: 20 Nov 2014നീണ്ടകര: പരിമണം ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. റാന്നി പിരളിയില്‍ ഇല്ലത്ത് പി.എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ചെങ്ങന്നൂര്‍ അജീഷ്, കൊടുമണ്‍ ഗിരീഷ്, പത്തിയൂര്‍ രാജു എന്നിവരാണ് യജ്ഞപൗരാണികര്‍. ശനിയാഴ്ച പാര്‍വതീസ്വയംവരം പാരായണം ചെയ്യും. തിങ്കളാഴ്ച 5ന് കുമാരീപൂജ നടക്കും. യജ്ഞത്തോടനുബന്ധിച്ച് ഗണപതിഹോമം, ഗായത്രീഹോമം, ലളിതാസഹസ്രനാമജപം, വിശേഷാല്‍ പൂജകള്‍, അധ്യാത്മിക പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. 25ന് നടക്കുന്ന അവഭൃഥസ്‌നാനത്തോടെ യജ്ഞം സമാപിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam