വിലവര്‍ധന: കേരള മഹിളാസംഘം മാര്‍ച്ച് നടത്തി

Posted on: 20 Nov 2014കരുനാഗപ്പള്ളി: സപ്ലൈക്കോ വില്പന കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ആവശ്യസാധനങ്ങള്‍ക്ക് വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി സപ്ലൈക്കോ വിതരണ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.
കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി വിജയമ്മ ലാലി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എസ്.താര, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സന്ധ്യാറാണി എന്നിവര്‍ സംസാരിച്ചു. സരസ്വതിയമ്മ സ്വാഗതവും പി.രാജമ്മ നന്ദിയും പറഞ്ഞു. ഉമയമ്മ, ഷൈലജ, ലളിത, അജിതകുമാരി, ഷീജാ നാസര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam