പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ സമ്മേളനം

Posted on: 20 Nov 2014കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ കരുനാഗപ്പള്ളി ഗ്രൂപ്പ് സമ്മേളനം ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍. ഷാജി ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആനയറ ചന്ദ്രന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി. മനോഹരന്‍ പിള്ള (പ്രസി.), പ്രഭാകരന്‍ (വൈ. പ്രസി.), ആര്‍.ഭുവനചന്ദ്രന്‍ നായര്‍ (സെക്ര.), വേണുഗോപാലപിള്ള (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam