സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരമാലിന്യ നിര്‍മാര്‍ജ്ജനം

Posted on: 20 Nov 2014ന്മല: നഗരമാലിന്യങ്ങള്‍ സ്‌കൂളിനുമുന്നിലെ കല്ലടയാറ്റിലും സമീപവനങ്ങളിലും തള്ളുന്നതുകണ്ട് മടുത്തുപോയ വിദ്യാര്‍ഥികള്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി-മാലിന്യങ്ങളില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുക. ആ ശ്രമം ഒറ്റക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാ ശാസ്ത്രമേളയില്‍ നേടിക്കൊടുത്തത് ഒന്നാംസ്ഥാനം.
മലയോര മേഖലയിലെ ഈ സ്‌കൂളും ഇവിടുത്തെ വിദ്യാര്‍ഥികളും നഗരമാലിന്യങ്ങളുടെ വിഷമതകള്‍ ഏറെ അനുഭവിക്കുന്നവരാണ്. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് മാലിന്യസംസ്‌കരണത്തിനുള്ള ചെറുയന്ത്രം നിര്‍മിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. സ്‌കൂളിലെ ശാസ്ത്രാധ്യാപകന്‍ പ്രവീണ്‍ എം.ആറിന്റെ സഹായമുണ്ടായിരുന്നു.
വൈദ്യുതി ഉത്പാദനത്തോടൊപ്പം റബര്‍ ഷീറ്റ് ഉണക്കലും നടക്കുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. ഖരമാലിന്യങ്ങള്‍ പ്ലാന്റിന്റെ കംപസ്റ്റിങ് ചേമ്പറില്‍ നിക്ഷേപിക്കുന്നു. മാലിന്യങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന താപം ഉപയോഗിച്ച് പ്ലാന്റിനുള്ളിലെ ജലത്തെ നീരാവിയാക്കി മാറ്റുന്നു. നീരാവിയുടെ സഹായത്താല്‍ ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്ന താപം ഉപയോഗിച്ച് പ്ലാന്റിനുള്ളില്‍ സജ്ജീകരിക്കുന്ന സംവിധാനത്തില്‍ റബര്‍ ഷീറ്റ് ഉള്‍പ്പെടെ ഉണക്കാനും കഴിയും. വളരെ ചെലവുകുറഞ്ഞ ഈ യന്ത്രം സ്‌കൂളിലെ ഓരോ കുട്ടികളുടെയും വീടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
ഇതിനിടെയാണ് ഇതേ മാതൃകയുമായി റവന്യൂ ജില്ലാതല ശാസ്ത്രമേളയില്‍ യു.പി. വിഭാഗത്തില്‍നിന്ന് പങ്കെടുത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് റാഫിയും എബിന്‍ തോമസും ഒന്നാംസ്ഥാനം നേടിയത്. ആദ്യമായാണ് ഒറ്റക്കല്‍ സ്‌കൂളിന് ഈനേട്ടം ലഭിച്ചത്.
പരിസരത്ത് തള്ളുന്ന മാലിന്യങ്ങളില്‍നിന്ന് മോചനം നേടാന്‍ നടത്തിയ ശ്രമം ഇരട്ടിവിജയം കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് ഈ കുരുന്നുകള്‍. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ വനമേഖലകളും നദീതീരവും തെക്കന്‍ ജില്ലകളുടെയും തമിഴ്‌നാടിന്റെയും മാലിന്യ നിക്ഷേപ േകന്ദ്രങ്ങളാണ്. സ്‌കൂളിന് മുന്നിലെ നദിയില്‍ തള്ളുന്ന മാലിന്യം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുമ്പ് നീക്കം ചെയ്തിരുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam