ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിജിലന്‍സ് റെയ്ഡ്‌

Posted on: 20 Nov 2014കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കൊല്ലം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. നിയമനങ്ങളില്‍ സീനിയോറിറ്റി മറികടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചു.
സംസ്ഥാനമൊട്ടാകെ നടന്ന റെയ്ഡിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം സി.ഐ. വി.സി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ലിസ്റ്റുകള്‍ വിശദപരിശോധന നടത്തിയശേഷമേ എന്തെങ്കിലും ക്രമക്കേടുണ്ടോയെന്നത് പറയാനാകൂ എന്ന് സി.ഐ. പറഞ്ഞു.
നിയമനത്തിന് അയച്ച പട്ടികയിലെ അവസാന പേരുകാരന്റെ വിശദാംശം വരെ വിജിലന്‍സ് പരിശോധിച്ചു. സംസ്ഥാന ഡയറക്ടറേറ്റ് അംഗീകരിച്ച ലിസ്റ്റാണിത്. കഴിഞ്ഞ 5 വര്‍ഷത്തെ നിയമനലിസ്റ്റാണ് രാവിലെ പത്തേകാല്‍ മുതല്‍ 5 വരെ പരിശോധിച്ചത്. പ്രധാനമായും ക്ലാസ്‌ഫോര്‍ പാര്‍ട്ട് ടൈം/കണ്ടിജന്‍സി ജീവനക്കാരുടെ നിയമനമാണിവിടെ നടക്കുന്നത്. വ്യക്തിഗത പരാതി ആരും നല്‍കിയിട്ടില്ലാത്തതിനാല്‍ തിരിമറി നടക്കാനിടയില്ലെന്നാണ് പ്രാഥമികനിഗമനമെങ്കിലും അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.
വിധവകള്‍, അവിവാഹിത അമ്മമാര്‍, 30 വയസ്സുകഴിഞ്ഞ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ഈ വായ്പാ പദ്ധതിയില്‍ സംശയം തോന്നിയതിനാല്‍ കൂടുതല്‍ പരിശോധന നടത്തും. ഡിവൈ.എസ്.പി. ആര്‍.ജയശങ്കറിന്റെ മേല്‍നോട്ടത്തില്‍ സി.ഐ.യ്ക്കുപുറമെ എസ്.ഐ. ആന്‍ഡ്രൂസ്, എ.എസ്.ഐ. ജറോം, ഡി.ഡി. ഓഫീസ് സീനിയര്‍ സൂപ്രണ്ട് മോഹനന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam