പഞ്ചായത്തുകള്‍ വിഭജിക്കാന്‍ നടപടിയായി

Posted on: 20 Nov 2014കൊട്ടിയം: പഞ്ചായത്തുകളുടെ രൂപവത്കരണവും വിഭജനവും സംബന്ധിച്ച് പ്രാരംഭ നടപടികള്‍ ഗവണ്‍മെന്റ് ആരംഭിച്ചു.
പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നതും നിലവിലുള്ളവ വിഭജിക്കുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 28ന് മുമ്പ് സ്വീകരിച്ച് ഡിസംബര്‍ 10നകം പഞ്ചായത്ത് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം എന്ന നിര്‍ദ്ദേശം ഗവണ്‍മെന്റ് നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇതിനുള്ള സര്‍ക്കുലര്‍ അയച്ചു.
ഗ്രാമപ്പഞ്ചായത്തുകളുടെ ഭൂമിശാസ്ത്രപരമായ കിടപ്പും ഉയര്‍ന്ന ജനസംഖ്യയും കാരണം പൊതുജനങ്ങള്‍ക്കുള്ള സേവനം സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് ഗവണ്‍മെന്റ് തീരുമാനം. രണ്ടോ അതിലധികമോ പഞ്ചായത്ത് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശാസ്ത്രീയമായ നിലയില്‍ വലുപ്പത്തിലും ജനസംഖ്യയിലും തുല്യത പുലര്‍ത്തുന്ന പുതിയ ഗ്രാമപ്പഞ്ചായത്തുകള്‍ രൂപവത്കരിക്കാനാണ് നിര്‍ദ്ദേശം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam