ഐ.എന്‍.ടി.യു.സി. യുവജനവിഭാഗത്തിന് പോസ്റ്ററുകളുമായി ബന്ധമില്ല

Posted on: 20 Nov 2014കൊല്ലം: ജില്ലയുടെ ചില ഭാഗങ്ങളില്‍ ഐ.എന്‍.ടി.യു.സി. യുവജനവിഭാഗത്തിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളുമായി ജില്ലാ നേതൃത്വത്തിനോ ജില്ലയിലെ സംസ്ഥാന ഭാരവാഹികള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് അരുണ്‍ കേരളപുരം, സംസ്ഥാന ഭാരവാഹികളായ സി.ജെ.ഷോം, ഒ.ബി.രാജേഷ്, എം.എസ്.സിദ്ദിക്ക്, നോയല്‍ ജോര്‍ജ്, പ്രശാന്ത് കണ്ണംപള്ളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സഹകരണവകുപ്പിനെയും ഐ.എന്‍.ടി.യു.സി. യുവജനവിഭാഗത്തിനെയും കരിവാരിത്തേച്ച് സമൂഹമദ്ധ്യത്തില്‍ അപഹാസ്യരാക്കാനുള്ള കുബുദ്ധികളുടെ ശ്രമമാണെന്നും ഇതില്‍ പ്രവര്‍ത്തകര്‍ വശംവദരാകരുതെന്നും പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന മാര്‍ച്ച് ഉണ്ടായിരിക്കുന്നതല്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam