കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

Posted on: 20 Nov 2014ഓയൂര്‍: വെളിയം പടിഞ്ഞാറ്റിന്‍കരയില്‍ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. വെളിയം ചൈതന്യയില്‍ രാജുവിന്റെ കോഴിയെ വിഴുങ്ങിയ 10 അടി നീളംവരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കോഴിയുടെ നിലവിളികേട്ട് വീട്ടുകാരും അയല്‍വാസികളും എത്തിയപ്പോള്‍ പാമ്പ് കോഴിയെ പകുതിയോളം വിഴുങ്ങി. പാമ്പിന്റെ വായില്‍നിന്ന് കോഴിയെ മോചിപ്പിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam