ശിവഗിരി തീര്‍ഥാടന സന്ദേശ സമ്മേളനം

Posted on: 20 Nov 2014



പത്തനാപുരം: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചാരണസഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ശിവഗിരി തീര്‍ഥാടന സന്ദേശ സമ്മേളനം നടന്നു. ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. അലിമുക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ആര്‍.ആരോമലുണ്ണി അധ്യക്ഷത വഹിച്ചു. സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സഭ ജില്ലാ പ്രസിഡന്റ് പിറവന്തൂര്‍ രാജന്‍ തീര്‍ഥാടന സന്ദേശം നല്‍കി. ജി.ആദര്‍ശ്, പുനലൂര്‍ സോമരാജന്‍, രാജു, കുളത്തൂപ്പുഴ രാമകൃഷ്ണന്‍, എസ്.സുന്ദരേശന്‍, അഡ്വ. എ.വി.അനില്‍കുമാര്‍, വി.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam