ആരോഗ്യസംരക്ഷണത്തില്‍ കേരളം ഭാരതത്തിന് മാതൃക-വി.എസ്.ശിവകുമാര്‍

Posted on: 20 Nov 2014
ഓച്ചിറ: ആരോഗ്യസംരക്ഷണത്തില്‍ കേരളം ഭാരതത്തിന് മാതൃകയാണെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. ഓച്ചിറ വൃശ്ചികോത്സവത്തിന്റെ ഭാഗമായി പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ നടന്ന ആരോഗ്യ, പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി വൃത്തിയായാല്‍ ആരോഗ്യം ഒരുപരിധിവരെ സംരക്ഷിക്കപ്പെടുമെന്നും പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെകൂടി ബാധ്യതയാണെന്നും ജനങ്ങള്‍ ജാഗരൂകരായാല്‍ത്തന്നെ പരിസ്ഥിതിമാലിന്യം എന്ന പ്രശ്‌നത്തിന് വലിയഅളവില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം മാലിന്യസംസ്‌കരണത്തിന് വേണ്ട നടപടി സ്വീകരിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍.എ. ടി.കെ.ദേവകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗീത, സി.പി.ഐ. ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍, അബിന്‍ഷാ, പ്രൊഫ. പി.രാധാകൃഷ്ണക്കുറുപ്പ്, ഡോ. രഘുരാജന്‍, വി.പി.എസ്.മേനോന്‍, ഭരണസമിതി സെക്രട്ടറി വി.സദാശിവന്‍, ട്രഷറര്‍ വി.സുനില്‍കുമാര്‍, അഡ്വ. സുരേഷ്‌കുമാര്‍, കെ.രതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam