എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനവും ശതാബ്ദി ആഘോഷവും നടത്തി

Posted on: 20 Nov 2014കൊട്ടാരക്കര: മേലില കിഴക്ക് സന്മാര്‍ഗ പ്രകാശിനി എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ ഉദ്ഘാടനവും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി. കരയോഗം പ്രസിഡന്റ് ആര്‍.രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ സമ്മേളനം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ പ്രഭാഷണം നടത്തി. സമുദായാചാര്യന്റെ ഫോട്ടോ അനാഛാദനം വൈസ് പ്രസിഡന്റ് പുത്തൂര്‍ രവിയും ചട്ടമ്പിസ്വാമികളുടെ ഫോട്ടോ അനാഛാദനം പ്രതിനിധിസഭാംഗം ജി.തങ്കപ്പന്‍ പിള്ളയും നിര്‍വഹിച്ചു. മേലില പഞ്ചായത്ത് പ്രസിഡന്റ് ബി.ആനന്ദവല്ലിയമ്മ, ഡോ. ആര്‍.സന്തോഷ് ഉണ്ണിത്താന്‍, എന്‍.രാമന്‍ പിള്ള, ബി.സതീശന്‍ നായര്‍, ജി.രാഘവന്‍ പിള്ള, ആര്‍.ശശിധരന്‍ നായര്‍, ബി.ഭാസ്‌കരന്‍ പിള്ള, ജയശ്രീ, മായാ വിനോദ്, മായാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി വി.കെ.ഉണ്ണിക്കൃഷ്ണപിള്ള സ്വാഗതവും കെ.ജയകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam