അക്ഷരം എ.നാസര്‍ സാഹിത്യ അവാര്‍ഡ്‌

Posted on: 20 Nov 2014കൊല്ലം: അക്ഷരം കലാസാഹിത്യവേദി, സാഹിത്യകാരനും അക്ഷരം മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്ന എ.നാസറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യ അവാര്‍ഡിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു.
ഏറ്റവും നല്ല കഥാസമാഹാരത്തിനാണ് ഇത്തവണ അവാര്‍ഡ് നല്‍കുന്നത്. 2013 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ മൂന്ന് കോപ്പികള്‍ 2014 ഡിസംബര്‍ 31ന് മുമ്പ് പല്ലിശ്ശേരി, ചെയര്‍മാന്‍, അക്ഷരം കലാസാഹിത്യവേദി, ആരണ്യനിവാസ്, വെണ്ടാര്‍ പി.ഒ., കൊട്ടാരക്കര, കൊല്ലം ജില്ല. ഫോണ്‍: 9846450022 എന്ന വിലാസത്തില്‍ അയയ്ക്കണം.
10001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2015 ജനവരി 25ന് നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam