മാതൃഭൂമി ഗൃഹലക്ഷ്മിവേദിക്ക് കിഴക്കേ കല്ലടയിലും നെടിയവിളയിലും യൂണിറ്റുകള്‍

Posted on: 20 Nov 2014കൊല്ലം: മാതൃഭൂമി ഗൃഹലക്ഷ്മിവേദിയുടെ പുതിയ യൂണിറ്റുകള്‍ കിഴക്കേ കല്ലടയിലും നെടിയവിളയിലും ആരംഭിച്ചു. യൂണിറ്റുകളുടെ ഉദ്ഘാടനം ശാസ്താംകോട്ട പുതുശ്ശേരി മഠത്തില്‍ നടന്ന ചടങ്ങില്‍ യോഗക്ഷേമ വനിതാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീഗംഗ കെ.എന്‍. നിര്‍വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി, ജില്ലാ (വനിത) പ്രസിഡന്റ് സരസ്വതി അന്തര്‍ജനം, ഗൃഹലക്ഷ്മിവേദി ജില്ലാ ട്രഷറര്‍ ഉമാദേവി അന്തര്‍ജനം, ഗൃഹലക്ഷ്മിവേദിയുടെ ജില്ലാ പ്രതിനിധികളായ അനിതാരാജന്‍, ജയകുമാരി ശ്രീനിവാസന്‍, ലതാ പയ്യാളില്‍ എന്നിവര്‍ സംസാരിച്ചു. ഗൃഹലക്ഷ്മിവേദി ജില്ലാ ജനറല്‍ സെക്രട്ടറി സാഹിതാ പ്രമുഖ് സ്വാഗതവും ഡോ. വിജയകുമാരി നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam