പാചകവാതക അദാലത്ത്

Posted on: 20 Nov 2014കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി 27ന് ഉച്ചക്ക് മൂന്നിന് കളക്ടര്‍ പ്രണബ്‌ജ്യോതി നാഥിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത്ത് നടത്തും. പാചകവാതക കമ്പനികളുടെയും വിതരണ ഏജന്‍സികളുടെയും പ്രതിനിധികള്‍, പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ 25 വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam