ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം

Posted on: 20 Nov 2014കൊല്ലം: അക്ഷയ പദ്ധതിയുടെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നവംബര്‍ 22ന് രാവിലെ 10ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇ-ഗവേണന്‍സ്, വിവരസാങ്കേതികവിദ്യ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം.
ഒരു സ്‌കൂളില്‍നിന്ന് ഒരു കുട്ടിക്ക് മാത്രം പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. നവംബര്‍ 30ന് നടക്കുന്ന അക്ഷയദിനാഘോഷച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 0474-2767605 എന്ന ഫോണ്‍ നമ്പരിലും adpoklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. മത്സരദിവസം രാവിലെ 10 വരെ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. മത്സരാര്‍ഥികള്‍ സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രം സഹിതം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam