വ്യവസായ നിക്ഷേപക സംഗമം ഇന്ന്

Posted on: 20 Nov 2014കൊല്ലം: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള വ്യവസായ നിക്ഷേപക സംഗമം 20ന് രാവിലെ 10ന് ആശ്രാമം ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ പി.കെ.ഗുരുദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ബാങ്ക് ലോണ്‍, വിവിധ ലൈസന്‍സുകള്‍, വ്യവസായവകുപ്പിന്റെ സബ്‌സിഡി ലഭിക്കുന്നതിനുള്ള സഹായം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നിക്ഷേപക സംഗമത്തില്‍ ലഭിക്കും.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.ഐ.രാജം ഡെസിലി അധ്യക്ഷത വഹിക്കും. ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam