ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

Posted on: 20 Nov 2014



കൊല്ലം: ഹോട്ടല്‍, റസ്റ്റോറന്റ്, തട്ടുകട, േസാമില്‍ എന്നിവയെക്കുറിച്ച് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേകളില്‍ പങ്കെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വേണ്ടി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇസഡ്.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ കെ.ജി.അലക്‌സ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോണ്‍, ജില്ലാ ഫുഡ് ആന്‍ഡ് അഡ്വൈസറി അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ.മിനി, റിസര്‍ച്ച് ഓഫീസര്‍മാരായ പി.സി.രഞ്ജിത്ത്കുമാര്‍, ഉഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സര്‍വേ ആന്‍ഡ് സെല്‍ വിഭാഗം റിസര്‍ച്ച് ഓഫീസര്‍ പ്രദീപ്‌നായര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam