വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Posted on: 20 Nov 2014കൊല്ലം: ഭാരതീയ ചികിത്സാവകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ കൊല്ലം യൂണിറ്റിലെ സ്‌പോര്‍ട്‌സ് ക്ലിനിക്കിലേക്ക് ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (പുരുഷന്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി.എ.എം.എസ്സും (സി.സി.ഐ.എം., സര്‍ക്കാര്‍ എന്നിവ അംഗീകരിച്ചത്) ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ-ക്ലാസ് രജിസ്‌ട്രേഷനും. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 21ന് രാവിലെ 11.30ന് കൊട്ടിയം എം.വൈ.കെ. ബില്‍ഡിങ്ങിലെ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam